ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാണ്ടനാട് പഞ്ചായത്തില്‍ ഇടതിന് ഭരണം പിടിക്കാന്‍ യുഡിഎഫ് പിന്തുണ?; ബിജെപിക്ക് മുന്നില്‍ പ്രതിസന്ധി

Google Oneindia Malayalam News

പാണ്ടനാട്: പ്രസിഡന്റിന്റെ രാജിയോടെ ബി.ജെ.പിക്കു ഭരണം നഷ്ടമായ പാണ്ടനാടു പഞ്ചായത്തു പിടിക്കാന്‍ നീക്കങ്ങളുമായി എല്‍.ഡി.എഫ്. മുന്‍ പ്രസിഡന്റായിരുന്ന ആശ വി. നായര്‍ പഞ്ചായത്തംഗ സ്ഥാനവും രാജിവെച്ചതോടെ നിലവില്‍ ബി.ജെ.പി.ക്കും എല്‍.ഡി.എഫിനും അഞ്ചും യു.ഡി.എഫിനു രണ്ടും അംഗങ്ങളാണുള്ളത്. ഇതോടെ ജൂലായ് ആറിനു നടക്കുന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും നിര്‍ണായകമാകും. ഇവിടെ വൈസ് പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിനു നല്‍കാനുള്ള സാധ്യതയുമുണ്ട്.

ഒരുമാസത്തിനകം നടത്തേണ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ സി.പി.എമ്മും ലക്ഷ്യമിടുന്നു. ഡി.സി.സി. യോഗം ചേര്‍ന്നശേഷമേ പിന്തുണ സംബന്ധിച്ചു വ്യക്തമാക്കാന്‍ കഴിയൂവെന്നാണു പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ മുന്‍ വൈസ് പ്രസിഡന്റ് ടി.സി. സുരേന്ദ്രന്‍ നായരെത്തന്നെയാകും ബി.ജെ.പി. വീണ്ടും മത്സരിപ്പിക്കുക. ഇക്കാരണവും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനു ഡി.സി.സി. ക്കു മുന്‍പില്‍ ഉയര്‍ത്തിക്കാട്ടാനുള്ള സാധ്യതയുണ്ട്.

cpm

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം. ചര്‍ച്ചകള്‍ തുടങ്ങിയില്ലെന്നു അവകാശപ്പെടുമ്പോഴും എല്‍.ഡി.എഫ്. സ്വതന്ത്രയായി വിജയിച്ച വനിത മത്സരിക്കുമെന്നു സൂചനയുണ്ട്. നിലവില്‍ സമൂഹികമാധ്യമങ്ങളിലടക്കം മുന്‍ പ്രസിഡന്റ് ആശ വി. നായരെ ഇടതുപാളയത്തിലേക്കു സ്വാഗതംചെയ്തു കൊണ്ടുള്ള വാര്‍ത്തകള്‍ നിറയുകയാണ്.

ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍ജെഡിഎസിന്റെ പിന്തുണയും ദ്രൗപതി മുര്‍മുവിന്? പ്രതിപക്ഷ പാളയത്തില്‍ വിള്ളല്‍

ഉപതിരഞ്ഞെടുപ്പില്‍ ആശയെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി നിര്‍ത്തി എല്‍.ഡി.എഫ്. പിന്തുണയ്ക്കാന്‍ സാധ്യതയുണ്ട്. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാറിന്റെ പഞ്ചായത്തു കൂടിയാണ് പാണ്ടനാട്.

Recommended Video

cmsvideo
താക്കറെയെ താഴെയിട്ട് ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും

English summary
r pandanad panchayath election: udf may support ldf in pandanad panchayat election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X