ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ആലപ്പുഴയില്‍ വ്യാജ റിക്രൂട്ട്‌മെന്റ്, സംഘം പിടിയില്‍!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: റെയില്‍വേയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വ്യാജ റിക്രുട്ട് മെന്റ് നടത്തിയ മൂന്ന് പേരെ പോലിസ് പിടികൂടി. പാലക്കാട് ചെറുപ്പള്ളശ്ശേരി അബുബക്കര്‍ സിദ്ധിഖ് (50), പുന്നപ്ര രാമചന്ദ്രന്‍ ( 57), ബംഗാള്‍ സ്വദേശിയായ സമീര്‍് (28) എന്നിവരെയാണ് നഗരത്തിലെ ലോഡ്ജില്‍ നിന്നും പോലിസ് പിടികൂടിയത്.

<strong>പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ കേരളം നിശ്ചലമാകും; മുന്നറിയിപ്പുമായി കെ പി ശശികല</strong>പതിനെട്ടാംപടിയിൽ ആചാരലംഘനം നടന്നാൽ കേരളം നിശ്ചലമാകും; മുന്നറിയിപ്പുമായി കെ പി ശശികല

അമ്പതില്‍പരം ഉദ്യോഗാര്‍ത്ഥികളാണ് ഇന്റര്‍വ്യുവിന് പങ്കെടുക്കുന്നതിനായി ആലപ്പുഴ നരസിംഹപുരം ലോഡ്ജില്‍ എത്തിച്ചേര്‍ന്നത്. ആദ്യഘട്ടമെന്ന നിലയിലുള്ള അഭിമുഖമാണ് നടന്നത് എന്നാല്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ തന്നെ വിവരം ലഭിച്ച പോലിസ് സംഭവസ്ഥലത്ത് എത്തി ഇവരെ പിടികൂടുകയായിരുന്നു.

arrested-08-1

ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് ആളെ ചേര്‍ക്കുന്ന നടപടികളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ് പോലിസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ പിന്നീട് ജോലിക്കായുള്ള അഭിമുഖമാണെന്ന് പോലിസിനോട് സമ്മതിച്ചു. ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം വാങ്ങിക്കുന്നതിനും മുന്നേ പോലിസ് ഇവരെ അറസ്റ്റ് ചെയ്തു. റെയില്‍വേയിലെ താഴ്ന്ന ജോലികള്‍ ഏര്‍പ്പാടാക്കി നല്‍കാമെന്ന പേരിലാണ് ഇവര്‍ അഭിമുഖം നടത്തിയത്. തിരിച്ചറിയല്‍ രേഖകളും മുദ്രപത്രങ്ങളുമായും എത്തണമെന്നാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളോട് ആവശ്യപ്പെട്ടത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
people arrested in job recruitment fraud afrom alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X