Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ആർടിസി ബസ്സും ട്രാവലറും കൂട്ടിയിടിച്ച് 3 മരണം; അപകടം ഒഴിയാതെ ആലപ്പുഴ-ചേർത്തല ദേശീയപാത

ആലപ്പുഴ: ദേശീയപാതയിൽ കണിച്ചുകുളക്കരയിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റും വാനും കൂട്ടിയിടിച്ച് 3 പേർ മരിച്ചു. വിജയകുമാർ(30), ബിനീഷ്(30), പ്രസന്ന (48) എന്നിവരാണ് മരിച്ചത്. ഒരു കുട്ടിയുൾപ്പെടെ 11 പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി 12 മണിയോടെയാണ് അപകടം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ട്രാവലറും, തിരുവനന്ത പുരത്തേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റുമായിട്ടാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ട്രാവലർ രണ്ടായി പിളർന്നു.

ksrtc-travelleraccident-

പരിക്കേറ്റവരെ മാരാരിക്കുളം പോലീസും, നാട്ടുകാരും ചേർന്ന് ചേർത്തലയിലെ സ്വകാര്യ ആസ്പത്രകളിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റി.പരിക്കേറ്റവർ കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ്. ഇന്നലെയും ആലപ്പുഴ-ചേർത്തല ദേശീയപാതയിൽ പൂങ്കാവ് ജംഗ്ഷനു സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+