ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ദുരിത ബാധിതര്‍ക്കു വിതരണം ചെയ്യാതെ കെട്ടിക്കിടന്ന വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ദുരിത ബാധിതര്‍ക്കുള്ള വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്

ചെങ്ങന്നൂര്‍: പ്രളയ ദുരിത ബാധിതര്‍ക്കു വിതരണം ചെയ്യാതെ കെട്ടിക്കിടന്ന വസ്ത്രങ്ങള്‍ കൊണ്ടു പോകാന്‍ വന്‍ തിരക്ക്. ബാക്കിയാകുന്നവ ലേലം ചെയ്യുമെന്നു റവന്യു വകുപ്പ്. നാലര മാസം പിന്നിട്ടിട്ടും വിതരണം ചെയ്യാത്തതിനാല്‍ വസ്ത്രങ്ങള്‍ നശിച്ചു പോകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഗിരിദീപം ഓഡിറ്റോറിയം വളപ്പില്‍ കെട്ടു കണക്കിനു വസ്ത്രങ്ങളാണു പാക്കറ്റുകള്‍ പൊട്ടിക്കുക പോലും ചെയ്യാതെ കൂട്ടിയിട്ടിരുന്നത്.

<strong>ബംഗ്ലാദേശിൽ മൂന്നാം തവണയും ഷെയ്ഖ് ഹസീന അധികാരത്തിലേക്ക്; അവാമി ലീഗിന് വൻ മുന്നേറ്റം</strong>ബംഗ്ലാദേശിൽ മൂന്നാം തവണയും ഷെയ്ഖ് ഹസീന അധികാരത്തിലേക്ക്; അവാമി ലീഗിന് വൻ മുന്നേറ്റം

ഇന്നലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനു പേരെത്തി ഉപയോഗ യോഗ്യമായ വസ്ത്രങ്ങള്‍ കൊണ്ടു പോകുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങളാണ് ഏറെയും. വസ്ത്രങ്ങള്‍ സന്നദ്ധസംഘടന എത്തിച്ചതാണെന്നും എന്നാല്‍ ഉപയോഗിച്ച വസ്ത്രങ്ങളായതിനാല്‍ ആരും എടുത്തില്ലെന്നുമാണു റവന്യു അധികൃതര്‍ നല്‍കിയ വിശദീകരണം.

kerala-floods-5-15

റവന്യു വകുപ്പിന്റെ ചുമതലയിലല്ല വസ്ത്രങ്ങള്‍ എത്തിച്ചതെന്നും പ്രളയമുണ്ടായ സമയത്തും അതിനു ശേഷവും റവന്യു വകുപ്പ് ഓഡിറ്റോറിയത്തിലോ വളപ്പിലോ സാധനങ്ങള്‍ സംഭരിച്ചിട്ടില്ലെന്നും തഹസില്‍ദാര്‍ വ്യക്തമാക്കിയിരുന്നു. 'ഉപയോഗ ശൂന്യമായ വസ്ത്രങ്ങള്‍ ലേലം ചെയ്യുകയും ലേലത്തിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുകയും ചെയ്യണമെന്നു ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നു വസ്ത്രങ്ങള്‍ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

English summary
people rush to collect relief material after flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X