• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

കടൽഭിത്തിയില്ലെങ്കിലും കരിമണൽ ഖനനമുണ്ട്; അമ്പലപ്പുഴയിൽ കടലാക്രമണത്തിൽ ജീവിതം വഴിമുട്ടി തീരദേശവാസികൾ

  • By Desk

ആലപ്പുഴ: അമ്പലപ്പുഴയിൽ തീരപ്രദേശം കടൽഭിത്തി ഇല്ലാത്തത് മൂലം രൂക്ഷമായ കടലാക്രമണം നേരിടുന്നു. കടൽഭിത്തി തീരെയില്ലാത്ത അമ്പലപ്പുഴ കോമനയിലും നീർക്കുന്നത്തും കടലാക്രമണം തുടരുന്നത് തീരദേശവാസികളെ ആശങ്കയിലാക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ കടൽ കരയിലേക്ക് കയറുകയാണ്. നിരവധി വീടുകൾ ഇതിനോടകം ഭാഗികമായി തകർന്നു. മുപ്പതിനു മേൽ തെങ്ങുകളാണ് കടപുഴകി വീണത്.

മലപ്പുറത്ത് ക്രൂര മര്‍ദനമേറ്റ 20വയസ്സുകാരന്‍ കാമുകനെതിരെ കാമുകിയും, വീട്ടില്‍ അതിക്രമിച്ചുകയറുകയും ഭീഷണിപ്പെടുത്തിയെന്നും പരാതി, യുവാവിനെതിരെ പോലീസ് കേസ്!

അമ്പലപ്പുഴ കോമന പുതുവൽ വരദരാജൻ, വടക്കേവീട് ബൈജു, നീർക്കുന്നം പുതുവൽ സുദർശൻ, പുതുവൽ അമീർ, പുതുവൽ സന്തോഷ്, പുതുവൽ ശശിധരൻ, പുതുവൽ രാജാമണി, പുതുവൽ സുശീല, പുതുവൽ അമ്മിണി, പുതുവൽ രാജു, പുതുവൽ സുഭാഷ്, പുതുവൽ ബീമ നസീർ, പുതുവൽ സുരേഷ്, പുതുവൽ -സജീവ്, പഴുപാറലിൽ ഭാസ്കരൻ, പഴുപാറലിൽ രാജേഷ് എന്നിവരുടെ വീടുകൾ ഏത് സമയവും കടലാക്രമണം നേരിടുന്ന അവസ്ഥയിലാണ്.

തുടർച്ചയായി കടലാക്രമണം ഉണ്ടായാൽ അധികം താമസിക്കാതെ ഇവരുടെ വീടുകൾ അടുത്ത ദിവസം പൂർണമായും തകർന്നു വീഴുമെന്ന അവസ്ഥയാണ്. കടലാക്രമണം തുടരുന്ന പുറക്കാട്, കോമന, നീർക്കുന്നം, വണ്ടാനം മാധവമുക്ക് എന്നിവിടങ്ങളിൽ എ.എം. ആരിഫും കലക്ടർ എസ്.സുഹാസും സന്ദർശിച്ചു.

ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. കടൽ ഭിത്തിയില്ലാത്ത തീരത്തു കരിങ്കല്ലുകൾ ഇറക്കാൻ കലക്ടർ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. യാതൊരു നിയന്ത്രണവുമില്ലാതെ തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം തുടരുന്നതാണ് കടൽ ക്ഷോഭത്തിനു ഇടയാക്കുന്നതെന്ന് തീരവാസികൾ എംപിയോടും കലക്ടറോടും പരാതി പറഞ്ഞു.

കടലാക്രമണം ഉണ്ടായ സാഹചര്യത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരുടെ സാന്നിധ്യത്തിൽ യോഗം വിളിക്കണമെന്നു ധീവരസഭ ജനറൽ സെക്രട്ടറി വി. ദിനകരൻ ആവശ്യപ്പെട്ടു. യുദ്ധകാലാടിസ്ഥാനത്തിൽ കടലാകമണ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം. തീരദേശത്ത് കടുത്ത വരൾച്ച അനുഭവപ്പെടുന്ന സാഹചര്യത്തിൽ സൗജന്യ റേഷൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം കാലമിതുവരെ ആയിട്ടും തീരദേശത്തെ സംരക്ഷിക്കാനായി കടൽഭിത്തി കെട്ടാത്തതിൽ വലിയ പ്രതിഷേധമാണ് തീരജനതക്കുള്ളത്. എല്ലാ കാലവർഷത്തിലും കടൽക്ഷോഭത്തിൽ നിരവധി വീടുകളും മത്സ്യബന്ധന സാമഗ്രികളുമാണ് തകർന്നു പോകുന്നത്. കടലെടുത്തത് മൂലം സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർ ഇപ്പോഴും കാട്ടൂർ ലയോള ഹാളിലെ ദുരിതാശ്വാസ ക്യാംപിൽ അഭയം തേടിയവരാണ് വീടുകൾ തകർന്നവരിൽ അധികവും.

English summary
People troubling for mining in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more