ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ നഗരത്തിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവം;പിക്കപ്പ് വാൻ ഡ്രൈവർ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: രാത്രിയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും കല്ലെറിയുകയും ചെയ്ത സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. നഗരത്തിൽ കൊമ്മാടി, മാളികമുക്ക്, ബാപ്പ വൈദ്യർ ജംഗ്ഷൻ മുപ്പാലം, റെയിൽവേ സ്റ്റേഷൻ ഇ.എസ്.ഐ കതിരപ്പന്തി, വട്ടയാൽ തിരുവാമ്പാടി കളർകോട് തുടങ്ങിയ സ്ഥലങ്ങളിൽ പിക്ക് അപ്പ് വാനിൽ കറങ്ങിനടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിലാണ് ബീച്ച് വാർഡ് പുതുപറമ്പിൽ മീഥൻ എന്നുവിളിക്കുന്ന ശ്രീലാൽ (27) നെ ആലപ്പുഴ സൗത്ത് പോലീസ് തന്ത്രപരമായി പിടികൂടിയത്.

<strong>സാമ്പത്തിക സംവരണം: ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതി അട്ടിമറിച്ചുവെന്ന് എം എസ് എഫ് ദേശീയ നേതൃക്യാംപ്</strong>സാമ്പത്തിക സംവരണം: ഭരണഘടന വിഭാവനം ചെയ്ത സാമൂഹ്യനീതി അട്ടിമറിച്ചുവെന്ന് എം എസ് എഫ് ദേശീയ നേതൃക്യാംപ്

കഴിഞ്ഞ വ്യാഴം രാത്രിയിലാണ് ആലപ്പുഴ നോർത്ത്, സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ റോഡരുകി ൽ പാർക്ക് ചെയ്തിരുന്ന വിവിധ ഇനങ്ങളിലുള്ള ഏതാണ്ട് 25 ഓളം വാഹനങ്ങളുടെ ചില്ലുകൾ പൊട്ടിച്ച് ഇരുട്ടിന്റെ മറവിൽ പ്രതി കടന്നുകളയുകയായിരുന്നു. രാവിലെ വിവിധ ആൾക്കാർ സ്റ്റേഷനിലെത്തി പരാതി പറഞ്ഞതിനെ തുട ർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നിർദ്ദേശപ്രകാരം പോലീസ് സംഘം വിവിധ സ്ഥലങ്ങളിലെത്തി ശാസ്ത്രീയമായി പരിശോധന നടത്തിയെങ്കിലും കാര്യമായതെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

Sreelal

തുടർന്ന് അന്വേഷണ സംഘം ആലപ്പുഴ നഗരത്തിലെ ഏതാണ്ട് 200 ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയം തോന്നിയ ടൗണിലെ പ്രധാന ക്രിമിനലുകളുടെ 200 ഓളം ഫോൺ നമ്പരുകളും പരിശോധിച്ചും പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് മഹീന്ദ്ര ബൊലേറോ ഇനത്തിൽപെട്ട പിക്ക് അപ് വാനിലെത്തിയാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് മനസ്സിലാക്കിയത്. ആലപ്പുഴ ആർടിഒയുടെ സഹായത്തോടെ ആലപ്പുഴ ജില്ലയിലെ ഈ ഇനത്തിൽപ്പെട്ട 150 ഓളം വാഹനങ്ങളുടെ വിവരങ്ങൾ പരിശോധിച്ച് പ്രതിയിലേക്ക് എത്തുകയായിരുന്നു.

യൂസഡ് വെഹിക്കിൾ വില്പനക്കിടയിൽ വാഹനവ്യാപാരിയായ രാജേഷ് എന്നയാൾ മാരുതി ഒമ്നി വിറ്റ വകയിൽ പ്രതിക്ക് വരുത്തിയ ഭീമമായ നഷ്ടമാണ് പ്രതിയെ ഇത്തരത്തിലുള്ള കുറ്റകൃത്യത്തിലേക്ക് നയിച്ചത്. കൊമ്മാടിയിൽ പാർക്ക് ചെയ്തിരുന്ന രാജേഷിന്റെ വാഹനമാണ് പ്രതി ആദ്യം നശിപ്പിച്ചത്. തുടർന്ന് അതിന്റെ ലഹരിയിൽ ഉന്മത്തനായ പ്രതി തുടർന്നും അനേകം വാഹനങ്ങൾ പരമ്പരയായി നശിപ്പിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇഎസ്ഐ ജംഗ്ഷനു തെക്കുവശത്ത് നശിപ്പിച്ച വാഹനത്തിന്റെ ഉടമയുമായി പ്രതിക്ക് മുൻവൈരാഗ്യം ഉള്ളതായും അറിയുവാൻ കഴിഞ്ഞിട്ടുണ്ട്. വാഹനങ്ങൾ നശിപ്പിക്കുന്നതിന് ഉപയോഗിച്ച ജാക്കി ലിവറും പൈപ്പും പ്രതിയി ൽ നിന്നും കണ്ടെടുത്തു.

English summary
Pick Up van driver arrested by police for vehicle attack case in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X