ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പു‍ഴയുടെ ആധുനിക അറവുശാല ഇന്ന് പ്ലാസ്റ്റിക്ക് മാലിന്യ സംഭരണശാല; അറവുശാലക്ക് സമീപം ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം, പ്രതിഷേധവുമായി നാട്ടുകാർ!!

  • By Desk
Google Oneindia Malayalam News

ആലപ്പു‍ഴ: വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ആലപ്പു‍ഴയുടെ ആധുനിക അറവുശാല തുറന്ന് പ്രവർത്തിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യം ശക്തമാകുന്നു. അടച്ചു കിടക്കുന്ന അറവുശാലയുടെ പരിസരത്തെ മാലിന്യം നീക്കം ചെയ്ത് ആലപ്പുഴയുടെ ദുർഗന്ധമകറ്റാൻ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ആലപ്പുഴ സ്വകാര്യ ബസ്സ്സ്റ്റാന്‍ഡിന് സമീപം റോഡരികില്‍ നിലക്കൊള്ളുന്ന ആധുനിക അറവുശാല ഇന്ന സാമൂഹ്യ വിരുദ്ധരുടെ താ‍വളവുമാണ്.

<strong>അഞ്ച് ഉപമുഖ്യമന്ത്രിമാര്‍!! ചരിത്രത്തില്‍ ആദ്യം! ഇത് ജഗന്‍റെ മോഹന്‍ റെഡ്ഡി സ്റ്റൈല്‍</strong>അഞ്ച് ഉപമുഖ്യമന്ത്രിമാര്‍!! ചരിത്രത്തില്‍ ആദ്യം! ഇത് ജഗന്‍റെ മോഹന്‍ റെഡ്ഡി സ്റ്റൈല്‍

ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ അറവുശാല ഇന്ന് പ്ലാസ്റ്റിക് മാലിന്യ സംഭരണശാലയായി മാറിയിരിക്കുകയാണ്. അറവുശാലയുടെ പരിസരത്ത് പ്ലാസ്റ്റിക് ചാക്കുകളിലാക്കിയ നിലയില്‍ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരമാണ് കിടക്കുന്നത്. പാശ്ചാത്യ നാടുകളിലെ അറവുശാലകൾക്ക് കിടപിടിക്കത്തക്ക രീതിയിലുള്ള മോഡേൺ സ്ലോട്ടർ ഹൗസ് എന്നായിരുന്നു ഉദ്ഘാടനവേളയിൽ നഗരസഭ ഭരണാധികാരികളുടെ അവകാശവാദം. പക്ഷെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ക്കകം തന്നെ അറവുശാലയുടെ യന്ത്രങ്ങൾ ഒന്നൊന്നായ് പണിമുടക്ക് തുടങ്ങിരുന്നു.

slaughterhouse

നിർമ്മാണം നടത്തിയ കരാര്‍ കമ്പനിക്കും തകരാറുകൾ പരിഹരിക്കുവാനായ് ക‍ഴിയാതെ വന്നതോടെ ആധുനിക അറവുശാല അടച്ചുപൂട്ടുകയായിരുന്നു. അഴിമതി ആരോപണങ്ങളും വിവാദങ്ങളുമൊക്കെ നിറഞ്ഞു നിന്ന വിഷയത്തില്‍ വിജിലൻസ് അന്വേഷണം വരെ കാര്യങ്ങളെത്തിയിരുന്നു. കേരളത്തിൽ അറവുശാല ഇല്ലാത്ത തദ്ദേശസ്വയംഭരണ സ്ഥാപനം ആലപ്പു‍ഴ മാത്രമാണ്. അറവ് മൃഗങ്ങളെ ഇറച്ചി കടകൾക്കകത്തിട്ട് കൊല്ലേണ്ട ദുരവസ്ഥയാണ് നഗരത്തിലെ ഇറച്ചി വിൽപനക്കാർക്കിപ്പോഴുള്ളത്.

ഇറച്ചിമാലിന്യങ്ങൾ കനാലുകളും ഓടകളും വഴിയോരങ്ങളും ഏറ്റെടുക്കേണ്ട അവസ്ഥയാണ്. ചീഞ്ഞളിഞ്ഞ മാംസം ഗന്ധത്തിന്റെ രൂക്ഷ ദുർഗന്ധത്താൽ നഗരവാസികൾ മൂക്ക് പൊത്തി നടക്കേണ്ട സാഹചര്യമാണുള്ളത്. രൂക്ഷമായ പ്രശ്നത്തില്‍ നടപടികൾ കൈകൊള്ളേണ്ട നഗരസഭ അധികാരികളാവട്ടെ തികഞ്ഞ മൗനത്തിലാണ്. ദുർഗന്ധം സഹിക്കവയ്യാതെ മൂക്ക് പൊത്തി നടന്ന് നീങ്ങുന്ന നഗരവാസികളുടെ നിസ്സഹായവസ്ഥ മനസിലാക്കി അറവുശാല തുറന്ന് പ്രവർത്തിപ്പിച്ച് ആലപ്പുഴയുടെ ദുർഗന്ധമകറ്റുവാൻ നഗരസഭ അടിയന്തിര നടപടികൾ കൈകൈകൊള്ളേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

English summary
Plastic waste issue in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X