അമ്പലപ്പുഴയിൽ 3 വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ആത്മഹത്യ ചെയ്ത സംഭവം; 2 പ്രതികളെ വെറുതെ വിട്ടു, പെൺകുട്ടികളുടെ സഹപാഠികളെയാണ് വെറുതെ വിട്ടത്!!
ആലപ്പുഴ: അമ്പലപ്പുഴയിൽ 3 പ്ലസ് വൺ വിദ്യാർത്ഥിനികൾ ക്ലാസ് മുറിയിൽ ആത്മഹത്യ ചെയ്ത കേസിൽ രണ്ടുപ്രതികളെയും കോടതി വെറുതെ വിട്ടു പെൺകുട്ടികളുടെ സഹപാഠികളായിരുന്ന ഷാനവാസ്, സൗഫർ എന്നിവരെ ആലപ്പുഴ ജില്ലാ കോടതിയാണ് കുറ്റവിമുക്തരാക്കിയത്. ആന്പലപ്പുഴ ഗവ മോഡൽ വി എച്ച് എസ്സ് എസ്സിലെ വിദ്യാർത്ഥിനികളായ ജൂലി വർഗീസ്, വേണി വേണുഗോപാൽ, അനിലാ ബാബു എന്നിവരെ വിഷയം ഉളളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പ്രതികളെയാണ് കോടിത വെറുതെ വിട്ടത്.
പെൺകുട്ടികളുടെ സഹപാഠികളായിരുന്ന വെളിയംപറമ്പിൽ ഷാനവാസ്, കമ്പിവളവിൽ സൗഫർ എന്നിവർക്കെതിരായ ആരോപണം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ട സാഹചര്യത്തിൽ ഇരുവരേയും വെറുതെ വിടുന്നതായി ജഡ്ജി പാഞ്ചാപകേശൻ ഉത്തരവിൽ വ്യക്തമായി. പെൺകുട്ടികളിൽ ഒരാൾ ലൈംഗികമായി പീഡിപ്പിക്തപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. പ്രണയം നടിച്ച് പ്രതികൾ പെൺകുട്ടികളെ പീഡിപ്പിച്ചെന്നും ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയെന്നമായിരുന്നു അന്വേഷണത്തിലെ കണ്ടെത്തൽ.
കൂട്ടബലാൽസംഗം, ആത്മഹത്യാ പ്രേരണ, വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമതിയിരുന്നത്. 2018 നവംമ്പർ 17നാണ് പെൺകുട്ടികളെ മൂവരേയും ക്ലാസ് മുറിയിൽ വിഷയം ഉളളിൽ ചെന്ന്് മരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലാസ് കഴിഞ്ഞ് വീടികളിൽ മടങ്ങിച്ചെല്ലേണ്ട സമയത്തിനു ശേഷവും ഇവരെ കാണാതായതോടെ, ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.