ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്ത്രീയെ അപമാനിച്ച കേസിലെ പ്രതി സിപിഐ ഓഫീസിൽ: പോലീസ്' ഓഫീസ് വളഞ്ഞെങ്കിലും ഭീഷണിയോടെ പിന്തിരിഞ്ഞു!!

  • By Desk
Google Oneindia Malayalam News

ചേ​ർ​ത്ത​ല: വീട്ടമ്മയെ അ​പ​മാ​നി​ച്ച​കേ​സി​ലെ പ്ര​തി സിപിഐ ഓ​ഫീ​സി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പാ​ർ​ട്ടി ഓ​ഫീ​സ് പോ​ലീ​സ് വ​ള​ഞ്ഞെ​ങ്കി​ലും ഉ​ന്ന​ത ത​ല​ത്തി​ലു​ള്ള ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പോ​ലീ​സ് പി​ൻ​വാ​ങ്ങി. ചേ​ർ​ത്ത​ല സി​പി​ഐ ഓ​ഫീ​സി​ലാ​ണ് സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. സ്ത്രീ​യെ അ​പ​മാ​നി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷി​ച്ചെ​ത്തി​യ പോ​ലീ​സ് സം​ഘം സി​പി​ഐ ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സ് വ​ള​യു​ക​യാ​യി​രു​ന്നു.

കൊട്ടക്കമ്പൂര്‍ ഭൂമി വിവാദം ജോയ്സ് ജോര്‍ജ് എം.പിക്ക് ദേവികുളം സബ് കളക്ടറുടെ നോട്ടീസ്!!!

ഓ​ഫീ​സ് പ​രി​ശോ​ധി​ക്കാ​നു​ള്ള പോ​ലീ​സ് നീ​ക്കം ഉ​ന്ന​ത ഇ​ട​പെ​ട​ലി​ൽ ത​ട​ഞ്ഞു. ഇ​തി​നി​ട​യി​ൽ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ പോ​ലീ​സും സി​പി​ഐ നേ​താ​ക്ക​ളും ത​മ്മി​ൽ ഭീ​ഷ​ണി​യും വെ​ല്ലു​വി​ളി​ക​ളു​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ് സി​പി​ഐ ഓ​ഫീ​സി​നു​മു​ന്നി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ചേ​ർ​ത്ത​ല​യി​ലെ ഒ​രു വീ​ട്ട​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് പ്ര​തി​ചേ​ർ​ത്തി​രു​ന്ന ക​റു​വ ഷൈ​ജു എ​ന്നു​വി​ളി​ക്കു​ന്ന ഇ​ഗ്നേ​ഷ്യ​സി​നെ (37) തി​ര​ഞ്ഞാ​ണ് പോ​ലീ​സെ​ത്തി​യ​ത്. സി​പി​ഐ അ​നു​ഭാ​വി​യാ​യ ഇ​യാ​ളെ പാ​ർ​ട്ടി ഇ​ട​പെ​ട്ട് ഓ​ഫീ​സി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധ ന​ക്കെ​ത്തി​യ​ത്.

kerala-police-1-2

പ​ട്ട​ണ​ക്കാ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്പ​തു​പേ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പാ​ർ​ട്ടി ഓ​ഫീ​സ് വ​ള​ഞ്ഞ​ത്. പാ​ർ​ട്ടി ഓ​ഫീ​സി​ൽ പോ​ലീ​സി​ന്‍റെ റെ​യ്ഡ് ന​ട​ക്കു​മെ​ന്ന വി​വ​ര​മ​റി​ഞ്ഞ് ഏ​താ​നും പാ​ർ​ട്ടി നേ​താ​ക്ക​ളും സ്ഥ​ല​ത്തെ​ത്തി. പ്ര​തി മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ലു​ണ്ടെ​ന്ന ഉ​റ​ച്ച​നി​ല​പാ​ടെ​ടു​ത്ത പോ​ലീ​സ് പാ​ർ​ട്ടി ഓ​ഫീ​സി​നു​ള്ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​തി​ക​ളാ​രും ഓ​ഫീ​സി​ലി​ല്ലെ​ന്നും അ​തി​നാ​ൽ പ​രി​ശോ​ധ​ന അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു പാ​ർ​ട്ടി നേ​താ​ക്ക​ൾ. ഇ​താ​ണ് ത​ർ​ക്ക​ങ്ങ​ൾ​ക്കും വെ​ല്ലു​വി​ളി​ക്കു​മി​ട​യാ​ക്കി​യ​ത്. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഉ​ന്ന​ത സി​പി​ഐ നേ​താ​ക്ക​ൾ പോ​ലീ​സ് കേ​ന്ദ്ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെട്ടാ​ണ് പ​രി​ശോ​ധ​ന ത​ട​ഞ്ഞ​ത്. പി​ന്നീ​ട് ഒ​രു മ​ണി​ക്കൂ​റോ​ളം പാ​ർ​ട്ടി ഓ​ഫീ​സി​ന്‍റെ മു​ന്നി​ൽ കാ​ത്തി​രു​ന്ന പോ​ലീ​സ് പ്ര​തി​യെ കി​ട്ടാ​തെ പി​ൻ​വാ​ങ്ങു​ക​യാ​യി​രു​ന്നു.

English summary
police arrest disrupted by threat of party workers in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X