ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൈ കാണിച്ചിട്ട് നിർത്താത്തതിനെ തുടർന്ന് ബൈക്കു യാത്രികനെ ഹൈവേപോലീസ് ജീപ്പിലെത്തി ഇടിച്ചിട്ടു; നാട്ടുകാർ ജീപ്പ് തടഞ്ഞു

  • By Desk
Google Oneindia Malayalam News

ചേർത്തല: ഹെൽമെറ്റ് പരിശോധനയ്ക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ ബൈക്ക് പിന്തുടർന്ന് കുറുകെയിട്ട ഹൈവേ പൊലീസിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു. ജീപ്പ് കുറുകേയിടുന്നതിനിടെ റോഡിലേക്ക്
മറിഞ്ഞുവീണ ബൈക്കിലെ യാത്രക്കാർ ഓടി രക്ഷപ്പെട്ടു. ദേശീയപാതയിൽ ഒറ്റപ്പുന്ന ജങ്ഷന് സമീപം
കഴിഞ്ഞ രാത്രി 8.45-ഓടെയാണ് സംഭവം, തങ്കി ജങ്ഷന് സമീപമായിരുന്നു ഹൈവേ പോലീസ് ബൈക്കിന് കൈ കാണിച്ചത്. നിർത്താതെ പാഞ്ഞതോടെ പിന്നാലെ പിന്തുടർന്ന ഹൈവേ പൊലീസ് ബൈക്കിന് മുന്നിലെത്തി കുറുകെയിട്ടു. ബൈക്ക് മറിഞ്ഞു വീണതോടെ ബൈക്ക് യാത്രികരായ യുവാക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ പോലീസ് ജീപ്പ് പിന്തുടർന്ന താണ് അപകടകാരണമെന്ന് ആരോപിച്ച് നാട്ടുകാർ
ജീപ്പ് തടഞ്ഞു.

കോളനിക്കാർക്ക് വീട് നിർമ്മിച്ച് നൽകാമെന്നേറ്റ് ലംഘിച്ച സംഭവം: നടി മഞ്ജുവാര്യർ തിങ്കളാഴ്ച വയനാട് ലീഗൽ സർവീസ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാവണം കോളനിക്കാർക്ക് വീട് നിർമ്മിച്ച് നൽകാമെന്നേറ്റ് ലംഘിച്ച സംഭവം: നടി മഞ്ജുവാര്യർ തിങ്കളാഴ്ച വയനാട് ലീഗൽ സർവീസ് അതോറിറ്റിക്ക് മുമ്പാകെ ഹാജരാവണം

തർക്കം രൂക്ഷമായതോടെ നാട്ടുകാർ ജില്ലാ പൊലീസ് മേധാവിയെ വിവരമറിയിക്കുകയും തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഹൈവേ പോലീസിന്റെ ജീപ്പ് കസ്റ്റഡിയിലെടുക്കുകയും ജീപ്പ് ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. ബൈക്കിനെ പിന്തുടർന്നോയെന്നതു സംബന്ധിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്ന് ഡി.വൈ.എസ്.പി. എ.ജി.ലാൽ പറഞ്ഞു.

policealappuzha-

ബൈക്ക് യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേ സമയം ചേർത്തലയിൽ ഇതേ പൊലീസ് സ്റ്റേഷൻ പരിധിയിൽ കൈ കാണിച്ചിട്ട് നിർത്താതെ പോയ ബൈക്ക് മറ്റൊരു ബൈക്കിലിടിച്ച് ഒരാൾ തൽക്ഷണം മരിച്ചത് മാസങ്ങൾക്ക് മുൻപാണ്. ഇതിൽ അന്വേഷണം ഉണ്ടാവുകയും കുറ്റക്കാരനെന്ന് കണ്ടെത്തി ചേർത്തല സ്റ്റേഷൻ ഹൗസ് ഓഫീസറെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

English summary
Police jeep hits bike in Alappuzha, people protest against police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X