മൂന്ന് ജീവന് കവര്‍ന്നെടുത്ത പ്രണയം; വീട്ടില്‍ വന്ന് ഭാര്യയായി താമസിക്കുമെന്ന് ഭീഷണി; കാമുകിയും അറസ്റ്റില്‍
ആലപ്പുഴ: രണ്ട് പിഞ്ചുമക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ കാമുകി അറസ്റ്റില്‍. പൊലീസുകാരനായ റെനീസിന്റെ കാമുകിയും ബന്ധുവുമായ ആലപ്പുഴ സ്വദേശി ഷഹാനയാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് ഷഹാനയെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ഇക്കഴിഞ്ഞ മേയ് 10ന് ആണ് പൊലീസുകാരനായ റെനീസിന്റെ ഭാര്യ നജ്ല, മക്കളായ ടിപ്പു സുല്‍ത്താന്‍, മലാല എന്നിവരെ പൊലീസ് ക്വാട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകനെ ഷാള്‍ കഴുത്തില്‍ കുരുക്കിയും മകളെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം നജ്ല ജീവനൊടുക്കുകയായിരുന്നു.

ഇപ്പോള്‍ അറസ്റ്റിലായ ഷഹാനയും റെനീസും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തെ ചൊല്ലി ദമ്പതിമാര്ക്കിടെയില് വഴക്കും നിലനിന്നിരുന്നു. ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെഹാനയ്ക്ക് വന്ന വിവാഹം റെനീസും ഷഹാനയും ചേര്‍ന്ന് മുടക്കിയിരുന്നു. തുടര്‍ന്ന് വീട്ടുകാരുമായി പിണങ്ങിയ ഷെഹാന ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

കാമുകനായ റെനീസ് വിവാഹം കഴിച്ച് രണ്ട് കുട്ടികളുള്ളത് ഷഹാനയ്ക്ക് കുഴപ്പമില്ലായിരുന്നു. നജ്ലയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്ന റെനീസും ഭാര്യയെ ഒഴിവാക്കി കാമുകിയ്ക്കൊപ്പം ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു, നജലയെ എങ്ങനെയെങ്കിലും ജീവിതത്തില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമം റെനീസ് നടത്തിയിരുന്നു. . കാമുകനെ സ്വന്തമാക്കാനായി ഷഹാനയും നജ്ലയെ സമര്‍ദത്തിലാക്കി. നജ്ലയും മക്കളും റെനീസിന്റെ ജീവിതത്തില്‍നിന്ന് ഒഴിഞ്ഞുപോകണമെന്നായിരുന്നു കോളേജ് വിദ്യാര്‍ഥിനിയായ ഷഹാനയുടെ ആവശ്യം.

റെനീസിന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞു പോയില്ലെങ്കില്‍ റെനീസിന്റെ ഭാര്യയായി പോലീസ് ക്വാര്‍ട്ടേഴ്സില്‍ വന്ന് താമസം ആരംഭിക്കുമെന്നും ഷഹാന നജ്ലയോട് പറഞ്ഞിരുന്നു. നജ്ല ജീവനൊടുക്കിയ ദിവസവും ഷഹാന ഇതേ ഭീഷണി ആവര്‍ത്തിച്ചതായാണ് പോലീസിന്റെ കണ്ടെത്തല്‍. ആലപ്പുഴയിലെ പോലീസ് ക്വാര്‍ട്ടേഴ്സിലെത്തിയാണ് ഷഹാന നജ്ലയെ ഭീഷണിപ്പെടുത്തിയത്. ഷഹാനയ്ക്ക് റെനീസിന്റെ പരിപൂര്‍ണ പിന്തുണയുമുണ്ടായിരുന്നു.

ഇരുവരുടെയും പീഡനമാണ് മക്കളെ കൊലപ്പെടുത്തി ജീവനൊടുക്കാന്‍ നജ്ലയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട സൈബര്‍ തെളിവുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, റെനീസ് നജ്ലയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബവും ആരോപിക്കുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് റെനീസ് ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് നജ്ലയുടെ കുടുംബം ആരോപിച്ചിരുന്നത്.

എന്നാല്‍ കൂടുതല്‍ പണം നല്‍കിയിട്ടും ഉപദ്രവം തുടര്‍ന്നെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ നിര്‍ബന്ധിച്ചതായി പരാതി ഉയര്‍ന്നിരുന്നു.
ബന്ധുക്കളോട് ഫോണില്‍ പോലും സംസാരിക്കാന്‍ റെനീസ് നജ്ലയെ അനുവദിച്ചിരുന്നില്ല. പണം ആവശ്യപ്പെട്ടുള്ള തര്‍ക്കത്തിനിടെ പലതവണ നജ്ലയെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. പത്തുവര്‍ഷം മുമ്പാണ് കൊല്ലം ചന്ദനത്തോപ്പ് സ്വദേശി നജ്ലയും ആലപ്പുഴ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റെനീസും വിവാഹിതരായത്.
അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്