ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശ കറന്‍സി കാണിച്ച് തട്ടിപ്പ്: ഇറാനിയന്‍ സംഘം ആലപ്പുഴയില്‍ അറസ്റ്റില്‍, വന്‍ സംഘമെന്ന് സൂചന

Google Oneindia Malayalam News

ആലപ്പുഴ: വിദേശ കറന്‍സി കാണിച്ച് കവര്‍ച്ച നടത്തിയ ഇറാനിയന്‍ മോഷ്ടാക്കള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമാനമായ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ആലപ്പുഴയില്‍ ഇവര്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നതോടെ കണ്ണൂര്‍, തൃശൂര്‍, അങ്കമാലി, പുത്തന്‍ കുരിശ്, പെരുമ്പാവൂര്‍, തിരുവല്ല, തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ചേര്‍ത്തല സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ പ്രവാഹമാണെന്ന് റിപ്പോര്‍ട്ട്.

arrest

കണ്ണൂരിലെ മയ്യിലെ പഴക്കടയില്‍ നിന്ന് 75,000 രൂപ, മറ്റ് സ്ഥലങ്ങളില്‍ നിന്ന് 16,000, 32000, 34000 എന്നിങ്ങനെ പണം നഷ്ടപ്പെട്ടതായാണ് പരാതികള്‍. അതേസമയം, പ്രതികളെ വ്യാഴാഴ്ച ചേര്‍ത്തല ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ ഇപ്പോള്‍ മാവേലിക്കര ജയിലിലാണുള്ളത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്ന് സമര്‍പ്പിച്ചിരുന്നു.

പ്രതികളെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരം ലഭിക്കുകയുള്ളൂ. തുടര്‍ന്ന് മാത്രമേ മറ്റ് കേസുകളിലെയും അന്വേഷണം നടക്കുകയുള്ളൂവെന്ന് സിഐ പി ശ്രീകുമാര്‍ വ്യക്തമാക്കി. ബുധനാഴ്ച വൈകീട്ടോടെയാണ് മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്സലന്‍ (23), മോഹ്സെന്‍ സെതാരഹ് (35) എന്നീ ഇറാനിയന്‍ പൗരന്മാരെ ചേര്‍ത്തല പൊലീസ് അറസ്റ്റ് ചെയ്തത്.

കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?കേരളത്തിൽ ഇനി കെസിയുടെ കാലം; കോൺഗ്രസിൽ ശക്തരായി പുതിയ ഗ്രൂപ്പ്; ലക്ഷ്യം മുഖ്യമന്ത്രി കസേരയോ?

English summary
Police say Iranian thieves have been involved in similar scams in various parts of the state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X