Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്ലാസ്റ്റിക് കുപ്പി കൊണ്ട് ക്രിസ്തുമസ് ട്രീയും പുൽക്കൂടും, ആലപ്പുഴയിലെ വേറിട്ട ക്രിസ്തുമസ് ആഘോഷം

ആലപ്പുഴ: കൊവിഡ് കാലത്തെ സങ്കടങ്ങൾക്കിടയിലും ക്രിസ്തുമസ് ആഘോഷത്തിനൊരുങ്ങുകയാണ് വിശ്വാസികൾ. അതിനിടെ പ്ലാസ്റ്റിക് കുപ്പികള്‍ക്ക് നിറം നല്‍കി അലങ്കരിച്ചു പ്രകൃതിക്ക് ഒരു കരുതല്‍ നല്‍കി ക്രിസ്മസ് ട്രീ, പുല്‍ക്കൂട് എന്നിവ തയ്യാറാക്കി വ്യത്യസ്തരാകുകയാണ് ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഒരു വസ്തുവും പാഴല്ല എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ പുൽക്കൂട് തയ്യാറാക്കിയിരിക്കുന്നത്.

ജില്ലാ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ ബിജു ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഈ വ്യത്യസ്തമായ പുൽക്കൂടൊരുക്കാൻ വേണ്ടി പ്രയത്നിച്ചവർ. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് ആണ് ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്. പത്ര പേപ്പറുകള്‍, പേപ്പര്‍ ഗ്ലാസുകള്‍ ഉപയോഗിച്ച് അലങ്കാരങ്ങളും പുല്‍ക്കൂടും ഒരുക്കി.

xmas

ചവറ്റുകൊട്ടയും പഞ്ഞിയും ഉപയോഗിച്ച് ക്രിസ്മസ് പെന്‍ഗ്വിനെ തയ്യാറാക്കി. കുപ്പിയും ബോള്‍ ഐസ്‌ക്രീമും ഉപയോഗിച്ച് സാന്റായേയും, പഴയ പത്രപേപ്പര്‍ ഉപയോഗിച്ച് നക്ഷത്രം എന്നിവയും നിര്‍മിച്ചിരിക്കുന്നു. ഒരാഴ്ച സമയം എടുത്താണ് ഉദ്യോഗസ്ഥര്‍ പുല്‍ക്കുട്, ക്രിസ്മസ് ട്രീ എന്നിവയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തത്തംപള്ളിയിലെ ഓഫീസിലാണ് ഇവ സ്ഥാപിച്ചിട്ടുള്ളത്. ജില്ല കളക്ടര്‍ എ.അലക്‌സാണ്ടര്‍ ക്രിസ്മസ് ട്രീ കാണാന്‍ എത്തിയിരുന്നു. ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

Recommended Video

cmsvideo
    തൃശ്ശൂര്‍: കടകളും കച്ചവടക്കാരും ഒരുങ്ങി;പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ വിപണി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+