Get Updates
Get notified of breaking news, exclusive insights, and must-see stories!

വ്യാജന്‍ കടന്നുകൂടിയോ?; പൂജ ബംബര്‍ വില്‍ക്കാന്‍ മടിച്ച് വില്‍പനക്കാര്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പൂജ ബംബര്‍ ലോട്ടറി വില്‍പനയില്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ടുകള്‍. വ്യാജ ലോട്ടറികള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന സംശയത്തിന് പിന്നാലെയാണ് വില്‍പനയില്‍ കുറവ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ചില ടിക്കറ്റുകളിലെ അച്ചടി വ്യത്യസ്തമാണെന്നുമാണ് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പറയുന്നത്.

ചില ടിക്കറ്റുകള്‍ ചുവപ്പും മറ്റുള്ളവ പിങ്ക് നിറവുമാണ്. ചില ടിക്കറ്റുകളിലെ പൂവിന്റെ പാറ്റേണ്‍ ഒരുപോലെ കാണുന്നില്ല എന്നാണ് പരാതി. ഇത്തരത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് വില്‍പനക്കാര്‍ക്ക് ടിക്കറ്റുകള്‍ വില്‍ക്കാന്‍ പേടിയാണ്. വ്യാജ പകര്‍പ്പുകളെന്ന് സംശയിക്കുന്ന ടിക്കറ്റുകള്‍ ചെറുകിട കച്ചവടക്കാരിലാണ് കൂടുതല്‍ കാണുന്നത്. ഭയം കാരണം അവര്‍ പ്രിന്റിംഗ് പ്രശ്‌നങ്ങളുള്ള ടിക്കറ്റുകള്‍ വില്‍ക്കുന്നില്ല എന്നാണ് ഇംഗ്ലീഷ് മാതൃഭൂമി വ്യക്തമാക്കുന്നത്.

1

നേരത്തെ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ത ലോട്ടറി ടിക്കറ്റുകളുടെ വ്യാജ പകര്‍പ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്താണെന്ന് കണ്ടെത്താന്‍ വിശദമായ പരിശോധന ആവശ്യമാണ്. അതേസമയം, എല്ലാ ലോട്ടറി ടിക്കറ്റുകളും പ്രിന്റിംഗില്‍ ഉപയോഗിക്കുന്ന സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിച്ച് അച്ചടിക്കണമെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്‍ഡ് സെല്ലേഴ്സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ക്യുആര്‍ കോഡിന് പുറമെ ഓണം ബമ്പര്‍ ടിക്കറ്റിന് ഫ്‌ലൂറസെന്റ് കളര്‍ ഷീല്‍ഡുമുണ്ട്

2

ഓണം ബമ്പർ നറുക്കെടുപ്പ്‌ ചടങ്ങിൽ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നടന്നത്.. അഞ്ച് കോടി ആയിരുന്നു പൂജ ബമ്പറിന്റെ ഒന്നാം സമ്മാനം. എന്നാൽ ഇനി പൂജാ ബമ്പറിന്റെ സമ്മാനത്തുക അഞ്ച് കോടി അല്ല, പത്ത് കോടിയാണ്. പൂജാബമ്പർ ഒന്നാം സമ്മാനം അഞ്ച് കോടിയിൽ നിന്നും പത്തു കോടിയാക്കി ഉയർത്തിയിട്ടുണ്ട്.

3

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

3

വർഷാവർഷം കേരള സംസ്ഥാന ലോട്ടറി വകുപ്പ് പുറത്തിറക്കുന്ന ആറു ബംബർ ലോട്ടറികളില്‍ ഒന്നാണ് പൂജ ബംബർ. നവംബർ 30 -നാണ് ഈ വർഷത്തെ പൂജ ബംബർ (BR88) ലോട്ടറിയുടെ നറുക്കെടുപ്പ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗോർഖീഭവനിൽ നറുക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം പൂജ ബംബർ ഭാഗ്യക്കുറിയുടെ 37 ലക്ഷം ടിക്കറ്റുകളായിരുന്നു വിറ്റുപോയത്

5

പൂജ ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 10 കോടി രൂപയാണ്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ ലഭിക്കും. മൂന്നാം സമ്മാനം 60 ലക്ഷം രൂപയാണ് 5 വീതം 12പേർക്കു ആണ് ലഭിക്കുക.നാലാം സമ്മാനം 1 ലക്ഷം രൂപയാണ് ഇതിന് പുറമെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളും പൂജ ബംബറിലുണ്ട്. 250 രൂപയാണ് പൂജ ബംബർ ലോട്ടറിയുടെ ടിക്കറ്റ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+