എംഡിഎംഎയും ഹാഷിഷ് ഓയിലും കൈവശം; എഞ്ചിനീയറിംഗ് ബിരുദധാരി അറസ്റ്റില്‍

ചേര്‍ത്തല: ചേര്‍ത്തലയില്‍ എം ഡി എം എയും ഹാഷിഷ് ഓയിലുമായി തൃശൂര്‍ സ്വദേശി അറസ്റ്റിലായി. ചേര്‍ത്തല റേഞ്ച് പാര്‍ട്ടിയും, ആലപ്പുഴ ഐ ബിയും സംയുക്തമായി ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ തിരച്ചിലിലാണ് 28 ഗ്രാം എം ഡി എം എയും, 27 ഗ്രാം ഹാഷിഷ് ഓയിലുമായി തൃശ്ശൂര്‍ അന്തിക്കാട് സ്വദേശി സംഗീത് (34 ) പിടിയിലായത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇയാള്‍ പതിവായി ചേര്‍ത്തലയിലും, പരിസരത്തും മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് ഷാഡോ നിരീക്ഷണത്തിലായിരുന്നു ഇയാള്‍.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ റോയിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍ ബാബു, ഐ ബി പ്രിവന്റീവ് ഓഫീസര്‍ റോയി ജേക്കബ്, ഷിമ്പു പി ബെഞ്ചമിന്‍, മായാജി ഡി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബി എം ബിയാസ്, പ്രതീഷ്, ശ്രീലാല്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ സീനമോള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
അതേസമയം, കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം പാലാഴി ലാന്‍ഡ് മാര്‍ക്ക് വേള്‍ഡ് അപ്പാര്‍ട്ട്‌മെന്റിലെ മുറി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന യുവാവ് പിടിയിലായി. കോഴിക്കോട് പെരുമണ്ണ സ്വദേശി 28 വയസ്സുള്ള സവാദ് ആണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 4 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും, ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്.
റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ യു പി മനോജ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ദിലീപ് കുമാര്‍ ഡി എസ്, രാഗേഷ്. ടി കെ, ജസ്റ്റിന്‍ വി എ, ദീന്‍ ദയാല്‍ എസ് ആര്‍, സുരാജ് സി കെ, എക്‌സൈസ് ഡ്രൈവര്‍ അബ്ദുല്‍ കരീം എന്നിവര്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications