ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിൽ പോസ്റ്റർ പ്രചാരണവുമായി അടൂർ പ്രകാശ്;പ്രചാരണം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പ് ആലപ്പുഴ: ഇടതുപക്ഷ

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സ്ഥാനാർത്ഥിയായി എഎം ആരിഫ് രംഗത്ത് വരികയും എഐസിസി സംഘടനകാര്യ ചുമതലയുള്ളതിന്നാൽ കെ സി വേണുഗോപാൽ മത്സരിക്കില്ലെന്ന പറഞ്ഞ ആലപ്പുഴ മണ്ഡലത്തിലേക്ക് അടൂർ പ്രകാശിന്റെ പോസ്റ്ററുകൾ വ്യാപകമാകുന്നു. ഇത് ഒരു വിഭാഗം പ്രവർത്തകർക്കിടയിൽ ഭിന്നത രൂക്ഷമാക്കിയിരിക്കുകയാണ്. ലോക്സഭാ സ്ഥാനാർത്ഥി നിർണ്ണയത്തെപ്പറ്റി ഇതുവരെ ചർച്ച പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഇത്തരം പോസ്റ്ററുകൾ രംഗത്ത് വന്നിരിക്കുന്നത്.

<strong>സിപിഎമ്മിന്റെ വിപി സാനുവിനൊപ്പമെന്ന് ജസ്ല മാടശ്ശേരി, ചാടി വീണ് ആക്രമിച്ച് കുഞ്ഞാലിക്കുട്ടി ആരാധകർ!</strong>സിപിഎമ്മിന്റെ വിപി സാനുവിനൊപ്പമെന്ന് ജസ്ല മാടശ്ശേരി, ചാടി വീണ് ആക്രമിച്ച് കുഞ്ഞാലിക്കുട്ടി ആരാധകർ!

adoorprakash-1


കെസി വേണുഗോപാൽ മത്സരിക്കുന്നില്ല എന്ന നിലപാടെടുക്കുന്നതിന് മുമ്പ് തന്നെ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഒരു വിഭാഗം കെ സി വേണുഗോപാലിനായി പ്രചാരണം ആരംഭിച്ചത് വിവാദമായിരുന്നു. സ്ഥാനാർത്ഥി നിർണ്ണയത്തിന് മുമ്പുള്ള ഇത്തരം പ്രചാരണത്തിനെതിരെ മണ്ഡലത്തിൽ സ്ഥാനാർത്ഥി അവകാശമുന്നയിച്ച പി സി വിഷ്ണുനാഥ് രംഗത്തെത്തിയിരുന്നു. കേരളത്തിൽ ഉൾപ്പെടെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം തുടരുന്നതിനാൽ ഹൈക്കമാന്റ് അത്യപ്തി രേഖപ്പെടുത്തിയിരുന്നു.

adoorprakash11

നിലവിൽ ആലപ്പുഴ മണ്ഡലത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥികളായി പരിഗണിക്കുന്നവരിൽ ഒരു പേര് അടൂർ പ്രകാശിന്റേതാണ്. എന്നാൽ സീറ്റിനായി ഡിസിസി പ്രസിഡന്റ് എം.ലിജു, മുൻ ഡിസിസി പ്രസിഡന്റ് എ എ ഷുക്കൂർ, കോൺഗ്രസ് സംസ്ഥാന വനിതാ നേതാവ് ഷാനിമോൾ ഉസ്മാൻ എന്നിവരുടെ പേരും പരിഗണിക്കുന്നുണ്ട്. ചരിത്ര നിയോഗം പോലെ കാലഘട്ട നിയോഗം പോലെ കെ സി യുടെ പിൻഗാമിയായി ആലപ്പുഴയിലേക്ക് എന്നെഴുതിയ അടൂർ പ്രകാശിന്റെ പോസ്റ്റുറുകളാണ് ഇപ്പോൾ മണ്ഡലത്തിൽ പ്രചരിപ്പിക്കുന്നത്.

English summary
Poster campaign starts in alappuzha for Adoor prakash
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X