ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജീവന്‍ പണയംവച്ച് സാഹസിക പ്രകടനങ്ങള്‍; പൊലീസിന് തലവേദനയായി വലിയഴീക്കല്‍ പാലം

Google Oneindia Malayalam News

ആലപ്പുഴ: ആരാട്ടുപുഴ വലിയഴീക്കല്‍ പാലത്തിലെത്തുന്ന യുവാക്കളുടെ അഭ്യാസ പ്രകടനങ്ങള്‍ അതിരുകടക്കുന്നു. പാലത്തിന്റെ മുകളിലൂടെ ബൈക്ക് ഓടിച്ചുകയറ്റുന്ന അഭ്യാസപ്രകടനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് യുവാക്കള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെ ആര്‍ച്ച് പാലത്തിന് മുകളിലേക്ക് കയറുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

'ചുമയ്ക്കുള്ള മരുന്നിന് പകരം ഒൻപതാം ക്ലാസുകാരന് നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍'; പരാതി'ചുമയ്ക്കുള്ള മരുന്നിന് പകരം ഒൻപതാം ക്ലാസുകാരന് നല്‍കിയത് തറ തുടയ്ക്കുന്ന ലോഷന്‍'; പരാതി

ആര്‍ച്ച് പാലത്തിന്റെ 12 മീറ്റര്‍ ഉയരവും 110 മീറ്റര്‍ നീളവുമുള്ള കൂറ്റന്‍ ബോസ്ട്രിങ് കൈവരിയിലൂടെ പിടിച്ച് മുകളിലേക്ക് കയറുന്ന യുവാക്കളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അപകടകരമായ പ്രകടനമാണ് ഇവര്‍ നടത്തിയതെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നത്. കൈവിടുകയോ, നിയന്ത്രണം തെറ്റുകയോ ചെയ്താല്‍ പാലത്തിലോ, പാലത്തില്‍ നിന്ന് താഴെ പുഴയിലേക്കോ പതിക്കാവുന്ന നിലയിലായിലായിരുന്നു അഭ്യാസ പ്രകടനങ്ങള്‍.

alappuzha

എപ്പോഴാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് വ്യക്തമായിട്ടില്ല. ഈ ആര്‍ച്ചില്‍ നിന്ന് കാല്‍ തെറ്റി വീണാല്‍ കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന വലിയഴീക്കല്‍ പൊഴിയിലേക്കാണ് പതിക്കുക. പാലം ഗതാഗതത്തിന് തുറന്നു കൊടുത്തതിനു ശേഷം നൂറുകണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ഇങ്ങനെയെത്തുന്നവരില്‍ ചിലരാണ് ഇവിടെ അപകടകരമായ സാഹസിക പ്രകടനങ്ങള്‍ നടത്തുന്നത്. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ പൊലീസ് പട്രോളിംഗ് സജീവമാക്കിയിട്ടുണ്ടെങ്കിലും അവരുടെ കണ്ണുവെട്ടിച്ചാണ് ഇത്തരം സാഹസിക പ്രകടനങ്ങള്‍.

പച്ചക്കറി കൃഷിക്ക് തുടക്കം

ആലപ്പുഴ: ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന ഓണമുണ്ണാന്‍ വീട്ടിലൊരു തോട്ടം പദ്ധതി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി.ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സാംസണ്‍ അധ്യക്ഷയായി.

പഞ്ചായത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആവശ്യമായ പച്ചക്കറിത്തൈകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കും. ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി പ്രകാരം ചേര്‍ത്തല തെക്ക് കൃഷിഭവന്‍റെ സഹകാരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിബു എസ്. പത്മം, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഒ.പി അജിത, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയറാണി, പഞ്ചായത്ത് അംഗങ്ങളായ ആര്‍. ബെന്‍സി ലാല്‍, വിന്‍സെന്‍റ് തറയില്‍, അല്‍ഫോന്‍സ, ശങ്കരന്‍ കുട്ടി, രാജഗോപാല്‍, ആസൂത്രണ സമിതി ഉപാധ്യാക്ഷന്‍ ബി. സലിം, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഡി. പ്രകാശന്‍, കൃഷി ഓഫീസര്‍ റോസ്മി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
practice demonstration of the youth has become a headache for authorities at Valizhikal bridge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X