വ്യാജരേഖയുണ്ടാക്കി അഭിഭാഷകയായി പ്രാക്ടീസ്; ഒളിവില്‍ കഴിഞ്ഞ സെസി സേവ്യര്‍ കീഴടങ്ങി
ആലപ്പുഴ: വ്യാജരേഖയുണ്ടാക്കി അഭിഭാഷകയായ പ്രവര്‍ത്തിച്ചത് പിടിക്കപ്പെട്ടതോടെ ഒളിവില്‍ പോയ സെസി സേവ്യര്‍ ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. മാസങ്ങളായി പൊലീസ് സെസിയെ തിരയുന്നു. എന്നാല്‍ പൊലീസിന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് കോടതി പരിസരത്ത് എത്തിയിരുന്നെങ്കിലും പൊലീസ് സാന്നിദ്ധ്യം മനസിലാക്കി കടന്നുകളയുകയായിരുന്നു.
മറ്റൊരാളുടെ രജിസ്റ്റര്‍ ഉപയോഗിച്ചായിരുന്നു സെസി എന്റോള്‍ ചെയ്തതായി രേഖയുണ്ടാക്കിയത്. നേരത്തെ കോടതി കമ്മിഷനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യോഗ്യ രേഖകള്‍ ആവശ്യപ്പെട്ടതോടെയാണ് സെസി കുടുങ്ങിയത്. ബാര്‍ അസോസിയേഷന് സെക്രട്ടറി അബിലാഷ് സോമന്റെ പരാതിയിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്.

അഭിഭാഷകയായിരിക്കാന് യോഗ്യതയില്ലാതിരുന്നിട്ടും രണ്ട് വര്‍ഷത്തോളം ഇവര്‍ അഭിഭാഷകയായിരുന്നിട്ടുണ്ട്. എന്നാല്‍ യോഗ്യതയില്ലെന്ന് വ്യക്തമാക്കുന്ന കത്ത് ബാര്‍ അസോസിയേഷന് ലഭിച്ചതോടെയാണ് സംഭവത്തിലെ സത്യം പുറത്തറിയുന്നത്. കത്ത് ലഭിച്ചതോടെ അന്വേഷണം നടത്തുകയും ആരോപണം ശരിയാണെന്ന് തെളിയുകയും ചെയ്തിരുന്നു. സെസി യോഗ്യതയില്ലാതെയാണ് പ്രാക്ടീസ് നടത്തിയതെന്നും, വ്യാജ എന്റോള്‍മെന്റ് നമ്പര്‍ നല്കി അംഗത്വം നേടുകയും ചെയ്തു എന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മറ്റൊരു അഭിഭാഷകയുടെ റോള്‍ നമ്പര്‍ സമര്‍പ്പിച്ചാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സത്യാവസ്ഥ വെളിപ്പെട്ടെന്ന് മനസ്സിലായതോടെ ഇവര്‍ ഒളിവില്‍ പോകുകയും ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകളാണ് സെസിക്കെതിരെ ചുമത്തിയിട്ടുള്ളത്.
നേരത്തെ മുന്‍കൂര്‍ ജാമ്യത്തിനായി സെസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളുകയായിരുന്നു. എത്രയും പെട്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ കീഴടങ്ങണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചത്. അതേസമയം, മതിയായ യോഗ്യത ഇല്ലാത്ത ഇവര്‍ നല്കിയ റിപ്പോര്‍ട്ട് പരിഗണിച്ച് കോടതി വിധി പറഞ്ഞ കേസുകള്‍ വലിയ നിയമപ്രശ്ങ്ങള്ക്ക് കാരണമാകുമെന്നാണ് പൊലീസ് നേരത്തെ നടത്തിയ വിലയിരുത്തല്‍.
ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് വഴി പ്രത്യേകം നിയമനടപടിക്ക് ബാര്‍ കൗണ്‍സില്‍ ഒരുങ്ങിയത്. സെസിസ് പുറമേ കേരളത്തില്‍ കൂടുതല്‍ വ്യാജ അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടോയെന്ന സംശയവും ഇതോടെ ഉയര്‍ന്നിരുന്നു.ഇതുമായി ബന്ധപ്പെട്ട് സമഗ്ര പരിശോധന നടത്താനും കേരള ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു.
സെസിയുടെ ബിരുദ സര്‍ട്ടിഫക്കറ്റുകള്‍ പരിശോധിക്കാതെ അംഗത്വം നല്‍കിയതിന്റെ പേരില്‍ ആലപ്പുഴ ബാര്‍ അസോസിയേഷനിലും ഭിന്നത രൂക്ഷമായിരുന്നു. അഭിഭാഷക സംഘടനകള്‍ തമ്മില്‍ രാഷ്ട്രീയ പോരും ശക്തമായിരുന്നു. ബാര്‍ അസോസിയേഷന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സെസി ലോയേഴ്സ് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മത്സരിച്ച് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications