ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഞാൻ ബിഡിജെഎസ്... പിണറായി ഞങ്ങളുടെ മുഖ്യമന്ത്രി', പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ ഞങ്ങളുടെ രക്തവും തിളക്കുമെന്ന് പ്രീതി നടേശൻ!!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനെ പറഞ്ഞാല്‍ ഞങ്ങള്‍ക്കും പൊള്ളുന്ന് എസ്എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡംഗം പ്രീതി നടേശന്‍. മുഖ്യമന്ത്രി പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ ഞങ്ങളുടെ രക്തവും തിളക്കുമെന്ന് വനിതാ മതിലിന് ശേഷം ആലപ്പുഴ നഗരത്തില്‍ നടന്ന നവോത്ഥാന സമ്മേളനത്തിലാണ് പ്രീതി ഇക്കാര്യം തുറന്നടിച്ചത്.

<strong>ലോക്‌സഭയില്‍ ജെയ്റ്റ്ലി രാഹുല്‍ വാക്‌പോര്... രാഹുല്‍ ഗാന്ധി വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി, ഗാന്ധി കുടുംബത്തിന്‍റേത് പണത്തിന്‍റെ ഭാഷ!!</strong>ലോക്‌സഭയില്‍ ജെയ്റ്റ്ലി രാഹുല്‍ വാക്‌പോര്... രാഹുല്‍ ഗാന്ധി വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കുന്നുവെന്ന് അരുണ്‍ ജെയ്റ്റ്ലി, ഗാന്ധി കുടുംബത്തിന്‍റേത് പണത്തിന്‍റെ ഭാഷ!!

പണ്ട് ആര്‍ ശങ്കര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഒരു തെങ്ങിന്റെ പടവും വരച്ച് ശങ്കര്‍ അതിലിരിക്കുന്നതായി ചിത്രീകരിച്ച് 'പിന്നെയും ശങ്കരന്‍ തെങ്ങേല്‍ തന്നെ' എന്ന അടിക്കുറിപ്പ് നല്‍കി അദ്ദേഹത്തെ ജാതിപരമായി അധിക്ഷേപിച്ച് ഒരു മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് സമാനമായാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനേയും അധിക്ഷേപിക്കുന്നത്. അത് അനുവദിച്ചു നല്‍കാനാവില്ല എന്നും പ്രീതി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

Preeti Nadesan

ഞാന്‍ മാര്‍ക്‌സിസ്റ്റല്ല, കമ്മ്യൂണിസ്റ്റല്ല, കോണ്‍ഗ്രസല്ല, ഞാന്‍ ബിഡിജെഎസാണ്. പക്ഷേ, ഞങ്ങളുടെ മുഖ്യമന്ത്രിയെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് പൊള്ളും. ജാതി യാഥാര്‍ത്ഥ്യം തന്നെയാണ്. ഞങ്ങള്‍ വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് പറഞ്ഞു ഞങ്ങളെ അധിക്ഷേപിക്കരുത്. ജാതിയുടെ പേരില്‍ നീതി നിഷേധിച്ചപ്പോള്‍ ഞങ്ങള്‍ ജാതി പറഞ്ഞ് തന്നെ സംഘടിച്ചവരാണ്. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ നിങ്ങള്‍ വിതച്ചു കഴിഞ്ഞാല്‍ ഞങ്ങളെയും കൂടി പരിഗണിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ചരിത്ര സംഭവമായി മാറിയ വനിതാ മതിലില് ഒരു കണ്ണിയാവാന്‍ സാധിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

English summary
Preeti Nadesan about woman wall and Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X