വില നിയന്ത്രണം: ആലപ്പുഴയിലെ പച്ചക്കറികടകളില്‍ പരിശോധന, 24 കടകളില്‍ ക്രമക്കേട്
ആലപ്പുഴ: പച്ചക്കറികളുടെ വില വിപണിയില്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ പച്ചക്കറി കടകളില്‍ പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ഗാനാദേവിയുടെ നേതൃത്വത്തില്‍ പൊതുവിതരണ ഉദ്യോഗസ്ഥര്‍ പൊതുവിപണിയിലെ 105 കടകള്‍ പരിശോധിച്ചു. 24 കടകളില്‍ ക്രമക്കേട് കണ്ടെത്തി. പലയിടങ്ങളിലും ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുന്നതായും കണ്ടെത്തി.
ജൂലൈ 11-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിന്റെ അടിസ്ഥാനത്തില്‍ ജില്ല കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അരി, പലചരക്ക്, ഫ്രൂട്ട്സ് തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. കൂടുതല്‍ വില ഈടാക്കിയ കടകളിലെ വില കുറച്ച് ബോര്‍ഡില്‍ എഴുതിച്ചു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. കരിഞ്ചന്തയും അമിത വില ഈടാക്കുന്നതുമായ കടകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

അനധികൃതമായി വില ഈടാക്കുന്നത് തടയുക, കടയിലെ സാധനങ്ങളുടെ വില ഏകീകരിക്കുക, വില നിലവാരപ്പട്ടിക പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് പരിശോധിച്ചത്. വരും ദിവസങ്ങളിലും വ്യാപകമായ പരിശോധന ഉണ്ടായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്. അനില്‍ അറിയിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളായ മുളക്, ചെറുപയര്‍, കാശ്മീരി മുളക് എന്നിവയ്ക്ക് ഒരു ജില്ലയിലെ പല പ്രദേശങ്ങളില്‍ പല വില. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. ചില ഭക്ഷ്യോത്പന്നങ്ങള്‍ക്ക് രാജ്യത്ത് വില ഉയരുന്നതിന്റെ ഭാഗമായി ഉപഭോഗ സംസ്ഥാനമായ കേരളത്തില്‍ ഇവയുടെ വിലയില്‍ പ്രകടമായ വ്യത്യാസങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്.
എല്ലാ വ്യാപാര സ്ഥാപനങ്ങളിലും വിലനിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നും പരിശോധനകളില്‍ വ്യാപാര സംഘടനകളുടെ സഹകരണം ഉറപ്പു വരുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചിരുന്നു. ആഴ്ചയിലൊരിക്കല്‍ വിലനിലവാരം സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ അവലോകനം നടത്തണമെന്നും മന്ത്രി അറിയിച്ചിരുന്നു.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications