• search
  • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നാടൻ കരീമിനില്ല: പകരം ആന്ധ്രാ കരിമീൻ വിപണി കീഴടക്കുന്നു, വില്‍പ്പന കുട്ടനാടന്‍ മീനിന്റെ പേരില്‍!!

  • By Desk

ആലപ്പുഴ: വേമ്പനാട്ട് കായലിൽ നാ​ട​ന്‍ ക​രി​മീ​നി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ ആ​ന്ധ്ര​യി​ല്‍ നി​ന്നെ​ത്തി​ക്കു​ന്ന ക​രി​മീ​ന്‍ ജി​ല്ല​യി​ലെ വി​പ​ണി കീ​ഴ​ട​ക്കു​ന്നു. ക​ണ്ടാ​ല്‍ എ​ളു​പ്പ​ത്തി​ല്‍ വ്യ​ത്യാ​സം മ​ന​സി​ലാ​കി​ല്ലെ​ങ്കി​ലും രു​ചി​യു​ടെ കാ​ര്യ​ത്തി​ല്‍ നാ​ട​ന്‍ ക​രി​മീനി​ന്‍റെ ഏ​ഴ​യ​ല​ത്തു​പോ​ലും എ​ത്താ​ന്‍ ആ​ന്ധ്ര മീ​നി​ന് ക​ഴി​യി​ല്ലെ​ന്ന് മ​ത്സ്യ പ്രേ​മി​ക​ള്‍ പ​റ​യു​ന്നു. കു​ട്ട​നാ​ടി​ന്‍റെ പേ​ര് വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് ആ​ന്ധ്ര ക​രി​മീ​നു​ക​ള്‍ വി​റ്റ​ഴി​ക്കു​ന്ന​ത്. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. എന്നാൽ നാടൻകരിമീൻ ലഭ്യത കുറഞ്ഞതോടെ ആന്ധ്ര കരിമീൻ വിപണിയിൽ വിറ്റുപോവുകയാണ്

മു​മ്പും ആ​ന്ധ്രാ ക​രി​മീ​ന്‍ എ​ത്തി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ള്‍ ഇ​വ​യു​ടെ വ​ര​വ് ഗ​ണ്യ​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കു​ട്ട​നാ​ട​ന്‍ ക​രി​മീ​ന്‍ എ​ന്ന പേ​രി​ല്‍ മി​ക്ക ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന​ത് ആ​ന്ധ്ര മീ​നാ​ണ്. ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​മാ​ണ് കു​ട്ട​നാ​ട്ടി​ല്‍ ക​രി​മീ​ന്‍ കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ വെ​ളി​വാ​ക്കു​ന്ന​ത്.

ആ​റു​ക​ളും ന​ദി​ക​ളും മ​ലീ​മ​സ​മാ​യ​ത് ക​രി​മീ​നി​ന്‍റെ വ​ള​ര്‍​ച്ച​യെ​യും പ്ര​ത്യു​ത്പാ​ദ​ന​ത്തെ​യും ബാ​ധി​ച്ചു. ഒ​രു ക​രി​മീ​നി​ന് ഒ​രു ഇ​ണ മാ​ത്ര​മേ ഉ​ണ്ടാ​കൂ​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. തെ​ളി​നീ​രി​ല്‍ മാ​ത്ര​മേ മു​ട്ട​യി​ടു​ക​യു​ള്ളൂ. വെ​ള്ള​ത്തി​ന​ടി​യി​ല്‍ കു​ഴി​യു​ണ്ടാ​ക്കി അ​തി​ല്‍ മു​ട്ട​യി​ട്ട് കു​ഞ്ഞു​ങ്ങ​ളെ വ​ള​ര്‍​ത്തു​ന്ന​താ​ണ് രീ​തി. 25 ദി​വ​സം വ​രെ ത​ള്ള മീ​നി​ന്‍റെ പു​റ​ത്തു​ള്ള പ്ര​ത്യേ​ക കൊ​ഴു​പ്പാ​ണ് കു​ഞ്ഞു​ങ്ങ​ള്‍ ആ​ഹാ​ര​മാ​ക്കു​ക. കു​ഞ്ഞ് വ​ള​ര്‍​ന്ന് വ​ലു​താ​കു​ന്ന​തു​വ​രെ ഇ​ണ​ക​ള്‍ കൂ​ട്ടി​രി​ക്കും. ആ​ന്ധ്ര​യി​ല്‍ നി​ന്നും ട​ണ്‍​ക​ണ​ക്കി​ന് ക​രി​മീ​നാ​ണ് ദി​വ​സേ​ന ജി​ല്ല​യി​ല്‍ എ​ത്തു​ന്ന​ത്. ഒ​രു കി​ലോ​യ്ക്ക് 100 രൂ​പ വി​ല​യി​ല്‍ അ​വി​ടെ ല​ഭി​ക്കു​ന്ന ക​രി​മീ​നി​ന് ഇ​വി​ടെ 400 മു​ത​ല്‍ 750 രൂ​പ വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ആ​ന്ധ്ര​യി​ല്‍ നി​ന്നു​ള്ള ക​രി​മീ​ന്‍ വ​ലു​പ്പ​ത്തി​ല്‍ ചെ​റു​താ​യി​രി​ക്കും. രു​ചി​യി​ലും വ്യ​ത്യാ​സ​മു​ണ്ടാ​കും.

English summary
problems in availability of organic karimeen in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X