സ്വത്ത് തര്‍ക്കം; അമ്മയുടെ മൃതദേഹത്തോടും മകന്റെ അനാദരവ്, ഗേറ്റിനിട്ട പൂട്ട് പോലീസ് പൊളിച്ചു
ആലപ്പുഴ: സ്വത്ത് തര്‍ക്കം കാരണം അമ്മയുടെ മൃതദേഹത്തോടും മകന്റെ അനാദരവ്. അമ്മയുടെ മൃതദേഹം തന്റെ പറമ്പിലൂടെ കൊണ്ടുപോകാതിരിക്കാന്‍ ഗേറ്റ് താഴിട്ട് പൂട്ടി മകന്. പഞ്ചായത്ത് അധികൃതരും പോലീസും ഇടപെടേണ്ടി വന്നു. എന്നിട്ടും മകന് തീരുമാനം മാറ്റാത്തതിനാല്‍ പൂട്ട് പൊളിച്ചു പോലീസ്. ആലപ്പുഴ ജില്ലയിലെ ചേന്നംപ്പള്ളിപ്പുറത്തെ എട്ടാം വാര്‍ഡിലാണ് മനുഷ്യ മനസാക്ഷിയെ നൊമ്പരപ്പെടുത്തുന്ന സംഭവം.
(പ്രതീകാത്മക ചിത്രം)
സ്വത്ത് തര്‍ക്കം കാരണമാണ് മകന് വിട്ടുവീഴ്ച ചെയ്യാതിരുന്നതത്രെ. മകളുടെ വീട്ടിലാണ് അമ്മ താമസിച്ചിരുന്നത്. കൊവിഡ് ബാധിച്ച് ചികില്‍സയിലിരിക്കെയാണ് അമ്മയുടെ മരണം. മകളുടെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്ന് സംസ്കരിക്കാനായിരുന്നു തീരുമാനം. മകളുടെ വീട്ടിലേക്ക് എത്തണമെങ്കില്‍ മകന് താമസിക്കുന്ന കുടുംബ വീട്ടിന് മുന്നിലൂടെ പോകണം. രണ്ടു വീട്ടിലേക്കും ഒരു വഴിയാണുള്ളത്. ഈ സാഹചര്യത്തിലാണ് മകന് ഗേറ്റ് പൂട്ടിയത്.
സുരേന്ദ്രന്റെ ഹെലികോപ്റ്റര്‍ യാത്ര; ആ ബാഗുകളില്‍ എന്ത്? വിവാദം കനക്കുന്നു... പരിശോധിച്ചില്ല?
കേരളത്തില്‍ പലയിടത്തും കോരിച്ചൊരിഞ്ഞ മഴ; കാഴ്ചകള്‍ കാണാം
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മകളുടെ വീട്ടിലേക്ക് എത്തിക്കവെയാണ് ഗേറ്റ് പൂട്ടിയ നിലയില്‍ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും മകന് നിലപാട് മാറ്റിയില്ല. തുടര്‍ന്ന് ചേര്‍ത്തല പോലീസ് എത്തി സംസാരിച്ചു. എന്നിട്ടും മകന് വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറായില്ല. തുടര്‍ന്ന് പോലീസ് പൂട്ട് പൊളിച്ച് ഗേറ്റ് തുറന്ന് മൃതദേഹം കൊണ്ടുപോയി. മകളുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ശരിക്കും ക്യൂട്ട്... അനന്യ പാണ്ഡേയുടെ ചിത്രങ്ങൾ വൈറൽ