സ്ഥലം കയ്യേറി കൊടിയും തോരണവും കെട്ടി; സിപിഎം പ്രാദേശിക നേതൃത്വത്തിനെതിരെ പ്രതിഷേധം
അമ്പലപ്പുഴ: ജലവിഭവ വകുപ്പിന്റെ തോട്ടപ്പള്ളിയിലെ 3 സെന്റ് സ്ഥലം സിപിഎം പ്രാദേശിക നേതൃത്വം കയ്യേറി കൊടിയും തോരണങ്ങളും കെട്ടിയതിനെതിരെ പ്രതിഷേധം ശക്തമായി. അമ്പലപ്പുഴ ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വം കലക്ടര്‍ക്ക് അടുത്ത ദിവസം പരാതി നല്‍കുമെന്ന് പ്രസിഡന്റ് എസ്. പ്രഭുകുമാര്‍ അറിയിച്ചു. റവന്യു, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പൊതു സ്ഥലം കയ്യേറാനുള്ള തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കും.
മന്ത്രി ജി. സുധാകരന്റ അറിവോടെയാണ് കയ്യേറ്റം നടന്നതെന്നു സംശയിക്കുന്നതായും പ്രഭുകുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ ഭൂമിയിലെ എല്ലാ കയ്യേറ്റങ്ങള്‍ക്കും സിപിഐ എതിരാണെന്ന് സിപിഐ തോട്ടപ്പള്ളി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.ബി. വിനോദ് കുമാര്‍ അഭിപ്രായപ്പെട്ടു. ജലവിഭവ വകുപ്പിന്റെ സ്ഥലം കയ്യേറിയ എല്ലാവരെയും ഒഴിപ്പിക്കാന്‍ കലക്ടര്‍ തയ്യാറാകണം.

കയ്യേറിയവര്‍ക്ക് നോട്ടിസ് നല്‍കാന്‍ ഉദ്യോഗസ്ഥരോടു നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് എക്‌സി. എന്‍!ജിനിയര്‍ കെ.പി. ഹരന്‍ബാബു അറിയിച്ചു. കയ്യേറിയ സ്ഥലത്ത് ഭാവിയില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസ് നിര്‍മിക്കാനാണ് പദ്ധതിയെന്ന് അറിയുന്നു. നിലവില്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫിസ് വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ഓഫിസ് നിര്‍മിക്കുന്നതിനായി ഫണ്ട് സ്വരൂപിച്ചിട്ടുണ്ട്












Click it and Unblock the Notifications