ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കുടിവെള്ള ക്ഷാമം: എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: കുടിവെള്ള എട്ടുമാസമായി തുടരുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കുന്നപ്പുഴ പഞ്ചായത്ത് 16, 17 വാര്‍ഡ് പല്ലനനിവാസികള്‍ വാട്ടര്‍ അതോറിറ്റി ആലപ്പുഴ ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയറെ ഉപരോധിച്ചു. അന്‍പതോളം വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആളുകളാണ് ഉപരോധത്തില്‍ പങ്കെടുത്തത്. ക്ഷാമം പരിഹരിക്കുന്നതിന് ഫണ്ട് ലഭ്യമാകുന്ന മുറക്ക് നടപടി സ്വീകരിക്കാമെന്ന അധികൃതര്‍ പറഞ്ഞെങ്കിലും സമരക്കാര്‍ പിന്‍മാറാന്‍ തയ്യാറായില്ല.

സോഷ്യൽ മീഡിയയിൽ താരമായി വീണ്ടുമൊരു പോളിംഗ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്സോഷ്യൽ മീഡിയയിൽ താരമായി വീണ്ടുമൊരു പോളിംഗ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്

drinkingwater-

പല്ലന ലക്ഷ്മിതോപ്പില്‍ നിന്നും കുമാരകോടിയിലേക്ക് പല്ലനയാറിന് കുറുകെ ഇന്‍ര്‍ കണക്ഷന്‍ നല്‍കാനുള്ള പദ്ധതി പണമില്ലാത്ത കാരണം പറഞ്ഞ് അനുമതി നല്‍കാതെ മാറ്റിവെച്ചതാണ് നാട്ടുകാരെ ഉപരോധ സമരത്തിന് പ്രേരിപ്പിച്ചത്. സമരക്കാര്‍ പിന്‍മാറില്ലെന്ന നിലപാട് സ്വീകരിച്ചതോടെ കണക്ഷന്‍ നല്‍കുന്നതിന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സമരത്തിന് സി വി രാജീവ്, ലേഖ, വിനു, സീന, ബിജു, അമ്പിളി, ശശിയമ്മ, രമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

English summary
protest against Executive engineer in Water scarcity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X