ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിഷേധം; ആലപ്പുഴ കളക്ടറുടെ ഫേസ്ബുക്ക് പേജ് കമന്റ് ബോക്‌സ് പൂട്ടി
ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിന്റെ കമന്റ് ബോക്‌സ് പൂട്ടി ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരുന്ന ശ്രീറാം വെങ്കിട്ടരാമനെ കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് . മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കിയതിനെ എതിരെയാണ് പ്രതിഷേധം. കോണ്‍ഗ്രസ് അടക്കം പ്രതിഷേധവുമായി രംഗത്തുണ്ട് .

ഇന്ന് കളക്‌ട്രേറ്റ് വളഞ്ഞ് പ്രതിഷേധിക്കുമെന്നാണ് ഡി സി സി ഭാരവാഹികള്‍ അറിയിച്ചിരിക്കുന്നത്. നിലവില്‍ ആലപ്പുഴ കളക്ടറായ രേണുരാജ് ശ്രീം റാം വെങ്കിട്ടരാമന്റെ ഭാര്യയാണ് രേണുരാജിനെ എറണാകുളം ജില്ലാ കളക്ടറായും ശ്രീറാമിനെ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്തേക്ക് മാറ്റുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചത് അംഗീകരിക്കാനാവില്ലെന്ന് മുന്‍ എം എല്‍ എ എ എ ഷുക്കൂര്‍ പറഞ്ഞു. കളങ്കിതനായ വ്യക്തിയെ കളക്ടറാക്കരുത്. മാധ്യമപ്രവര്‍ത്തകന്റെ മരണത്തിന് ഇടയാക്കിയ വ്യക്തിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സി വേണുഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സര്‍ക്കാര്‍ ആ തെറ്റ് തിരുത്തണമെന്ന് കെ സി വേണുഗാപാല്‍ ആവശ്യപ്പെട്ടു. ജനകീയ താല്‍പര്യം മാനിക്കാതെ ജനങ്ങളുമായി ചേര്‍ന്ന് നില്‍ക്കേണ്ട കളക്ടര്‍ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുനിമിഷം ജനങ്ങളുമായി ഇടപഴകുകയും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യേണ്ട ഒരു നിര്‍ണായക ചുമതലയാണ് ജില്ലാ കളക്ടര്‍ പദവി. മാനുഷിക മൂല്യങ്ങള്‍ക്ക് വലിയ വില നല്‍കി സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ അനുഭാവപൂര്‍വ്വം ഇടപെടേണ്ട ആ ചുമതലയില്‍ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സര്‍ക്കാര്‍ മനസ്സിലാക്കണം.

തീരദേശ - കാര്‍ഷിക ജില്ലയാണ് ആലപ്പുഴ. നിരന്തരം കടലാക്രമണങ്ങളും കുട്ടനാട്ടിലെ വെള്ളപ്പൊക്കമടക്കമുള്ള തീരാദുരിതങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച, നിരന്തരം സാംക്രമിക രോഗങ്ങളും കൃഷിനാശങ്ങളുമടക്കം നേരിടേണ്ടി വരുന്ന ഒരു ജില്ല.

അവിടുത്തെ സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതിനു പകരം ഒരു നിരപരാധിയായ മാധ്യമ പ്രവര്‍ത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാളെ നിയമിച്ച നടപടി ജനകീയ താല്‍പര്യം മുന്‍നിര്‍ത്തി അടിയന്തരമായി തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളില്‍ സി പി എമ്മിന്റെ നയ സമീപനം എന്താണെന്നത് വീണ്ടും വ്യക്തമായി. കോണ്‍ഗ്രസ് പാര്‍ട്ടി നാളെ മുതല്‍ ഇതിനെതിരേ പ്രത്യക്ഷ സമര നടപടികളിലേക്ക് കടക്കുകയാണ്. സര്‍ക്കാര്‍ തെറ്റുതിരുത്തും വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
'ഊതല്ലേ...ഊതല്ലേ...ഊതിയാല്‍ തീപ്പൊരി പാറും'; അമേയയുടെ ചായകുടി ചിത്രം ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications