ആലപ്പുഴയില്‍ അയ്യപ്പ കര്‍മ്മസമിതി പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധ പ്രകടനം
ആലപ്പുഴ : ശബരിമലയില്‍ യുവതി പ്രവേശനം സംബന്ധിച്ച് പ്രതിഷേധം ആളിക്കത്തുന്നു. അയ്യപ്പ കര്‍മ്മസമിതി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം ആലപ്പുഴതിരുവമ്പാടി യില്‍ നിന്നും ആരംഭിച്ചു. വിശ്വാസ ആചാര ക്രമങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് അയ്യപ്പ ഭക്തര്‍ സംസ്ഥാനത്തിന് വിവിധഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
ആലപ്പുഴയില്‍ അമ്പലപ്പുഴയിലും ഹരിപ്പാട് ചേര്‍ത്തല അരൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ അയ്യപ്പഭക്തരും ബിജെപി സംഘപരിവാര്‍ അനുകൂലികളും പ്രകടനങ്ങളുമായി നിരത്തിലിറങ്ങി നിരവധി ആക്രമണങ്ങള്‍ അഴിച്ചുവിടുകയും ചെയ്തു.മുഖ്യമന്ത്രിയുടെ അഹങ്കാരമാണ് യുവതികള്‍ പോലീസ് സംരക്ഷണയില്‍ ശബരിമലയില്‍ കയറ്റിയതും ദര്‍ശനം നടത്തിയതും എന്ന് അയ്യപ്പ കര്‍മസമിതി ആരോപിക്കുന്നു.

വനിതാ മതിലിന് മറ പിന്‍പറ്റി നിഗൂഢമായ രാഷ്ട്രീയ താല്‍പര്യമാണ് ഇവിടെ നടന്നിരിക്കുന്നത് എന്നും പറഞ്ഞു. ആലപ്പുഴ ജില്ലയില്‍ പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ ശക്തമായ രീതിയില്‍ തന്നെയാണ് നടക്കുന്നത് കടകള്‍ അടപ്പിച്ചും പ്രതിഷേധം ശക്തമാക്കുന്നു.












Click it and Unblock the Notifications