India
 • search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ പ്രകോപന മുദ്രാവാക്യം; കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് എസ്ഡിപിഐ നേതാവ്

Google Oneindia Malayalam News

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ച റാലിയിലെ പത്ത് വയസ്സുകാരന്റെ വിദ്വേഷ മുദ്രാവാക്യം വിളിയിലെ കേസില്‍ പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. കുട്ടിയെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിച്ചത് എസ്ഡിപിഐ നേതാവ് സുധീറാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇയാള്‍ കേസിലെ 26ാം പ്രതിയാണ്. തൃപ്പൂണിത്തുറയിലെ മണ്ഡലം സെക്രട്ടറി കൂടിയാണ് സുധീര്‍. കുട്ടിയുടെ പിതാവ് അസ്‌കറിന്റെ അടുത്ത സുഹൃത്താണ് സുധീര്‍. പള്ളുരുത്തിയിലുള്ള അസ്‌കറിന്റെ വീട്ടില്‍ സുധീര്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ കുട്ടിയെ മുദ്രാവാക്യം വിളിക്കാന്‍ അച്ഛന്‍ അസ്‌കറും പഠിപ്പിച്ചിരുന്നു.

രാഹുലും പ്രിയങ്കയും ആ തീരുമാനമെടുത്തു; വന്നവര്‍ക്കെല്ലാം പ്രശ്‌നം, കോണ്‍ഗ്രസിന്റെ ആ ശീലം തെറ്റി!!രാഹുലും പ്രിയങ്കയും ആ തീരുമാനമെടുത്തു; വന്നവര്‍ക്കെല്ലാം പ്രശ്‌നം, കോണ്‍ഗ്രസിന്റെ ആ ശീലം തെറ്റി!!

റാലിയില്‍ വെച്ച് കുട്ടി ഈ മുദ്രാവാക്യം വിളിച്ചപ്പോള്‍ അസ്‌കറും അതോടൊപ്പം ഏറ്റുവിളിച്ചിരുന്നു. ആലപ്പുഴയില്‍ ഈ സംഭവത്തിന് മുമ്പും അതിന് ശേഷവും മതസ്പര്‍ധ ആളിക്കത്തിക്കുന്നതിനുള്ള ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുട്ടികളെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന നിയമം പിതാവ് ലംഘിച്ചുവെന്നും, മുദ്രാവാക്യം വിളിക്കാന്‍ കുട്ടിയെ പിതാവ് വിട്ട് നല്‍കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. പിതാവിനെ 27ാം പ്രതിതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെയും അറസ്റ്റ് ചെയ്തിരുന്നു.

നേരത്തെ തന്നെ മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നാണ് പത്ത് വയസ്സുകാരന്‍ പറഞ്ഞത്. പരിപാടികളില്‍ പങ്കെടുത്തപ്പോള്‍ കേട്ട് പഠിച്ചതാണെന്നും കുട്ടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നു. ചൈല്‍ഡ് ലൈന്‍ സഹായത്തോടെ എറണാകുളം ജനറല്‍ ആശുപത്രിയിലായിരുന്നു കുട്ടിയെ കൗണ്‍സിംഗിന് വിധേയനാക്കിയത്. കുട്ടിക്ക് ഇനിയും ആവശ്യമാണെങ്കില്‍ തുടര്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാന്‍ ആലോചിക്കുന്നതായി അധികൃതര്‍ പറഞ്ഞു. അതേസമയം യഹിയ തങ്ങള്‍ക്കെതിരെ പോലീസ് പുതിയ കേസെടുത്തിരിക്കുകയാണ്.

ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചതിന്റെ പേരില്‍ ആലപ്പുഴ സൗത്ത് പോലീസാണ് സ്വമേധയാ കേസെടുത്തത്. ആലപ്പുഴയില്‍ വെച്ചുള്ള പോപ്പുലര്‍ ഫ്രണ്ട് മാര്‍ച്ചിനിടെയായിരുന്നു അധിപക്ഷേപ പരാമര്‍ശം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം വരെ കാവിയായതാണ് തങ്ങള്‍ക്കെതിരെയുള്ള പരാമര്‍ശത്തിന് കാരണമെന്നായിരുന്നു യഹിയ തങ്ങളുടെ പ്രസ്താവന. പിസി ജോര്‍ജിന് ജാമ്യം നല്‍കിയ ജസ്റ്റങിസ് ഗോപിനാഥിനെയും തങ്ങള്‍ ആക്ഷേപിച്ചിരുന്നു. ജോര്‍ജിന് ജാമ്യം നല്‍കിയ ജഡ്ജി ശ്രീധരന്‍പിള്ളയുടെ ജൂനിയറായിരുന്നു എന്ന ആരോപണവും യഹിയ തങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈ പരാമര്‍ശത്തിന് കോടതിയലക്ഷ്യം നടപടിക്ക് അഭിഭാഷകനായ അരുണ്‍ റോയ് അഡ്വക്കേറ്റ് ജനറലിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ദക്ഷിണേന്ത്യ പിടിക്കണം; പണി തുടങ്ങി ബിജെപി, തെലങ്കാനയില്‍ അനുകൂല സാഹചര്യംദക്ഷിണേന്ത്യ പിടിക്കണം; പണി തുടങ്ങി ബിജെപി, തെലങ്കാനയില്‍ അനുകൂല സാഹചര്യം

cmsvideo
  വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam
  English summary
  provocative slogan in popular front rally: police says ten year boy is trained by sdpi leader
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X