പ്രളയക്കെടുതി: കുട്ടനാട്ടില്‍ മാത്രം പൊതുമരാമത്ത് വകുപ്പിനുണ്ടായത് നഷ്ടം ഒരു കോടി
ആലപ്പുഴ: മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിടങ്ങള്‍ക്ക് വ്യാപക നാശം. പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി അനുഭവപ്പെട്ട കുട്ടനാട്ടിലാണ് പി.ഡബ്ല്യു.ഡി കെട്ടിടങ്ങള്‍ക്ക് കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്ന് ഒരു കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക അന്വേഷണത്തില്‍ വിലയിരുത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാറില്‍ കേരളത്തെ വെല്ലുവിളിച്ച് തമിഴ്‌നാട്.... പ്രളയമുണ്ടായത് അണക്കെട്ട് തുറന്നിട്ടല്ല
ഹരിപ്പാട് സെക്ഷന്റെ കീഴില്‍ അഞ്ചും കായംകുളം സെക്ഷന്റെ കീഴില്‍ രണ്ടും വില്ലേജ് ഓഫീസുകള്‍ക്കും കേടുപാടുകളുണ്ടായി. 15ലക്ഷം രൂപയാണ് ഈ ഇനത്തില്‍ നഷ്ടം കണക്കാക്കുന്നത്. നൂറനാട്, എടപ്പോണ്‍ എഫ്.ഡബ്ല്യു സെന്റര്‍, ഹരിപ്പാട് റസ്റ്റ് ഹൗസ് എന്നീ കെട്ടിടങ്ങളേയും പ്രളയം ബാധിച്ചു. 20ലക്ഷം രൂപയാണ് ഇവിടെ നഷ്ടമുണ്ടായിരിക്കുന്നത്. കണ്ണമംഗലം വില്ലേജ് ഓഫീസ് കെട്ടിടം പൂര്‍ണമായും വെള്ളപ്പൊക്കത്തില്‍ നശിച്ചു. പ്രളയം ശക്തമായി അനുഭവപ്പെട്ട ചെങ്ങന്നൂരില്‍ ആറ് വില്ലേജ് ഓഫീസുകളാണ് തകര്‍ന്നത്. 15 ലക്ഷം രൂപയുടെ നഷ്ടമാണ് വകുപ്പ് ഇവിടെ വിലയിരുത്തുന്നത്.

ഇതിനുപുറമേ ആലപ്പുഴ മെഡിക്കല്‍ കോളേജിന് ഒരു കോടി രൂപയും ജനറല്‍ ആശുപത്രിക്ക് 60 ലക്ഷം രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. ജില്ലയിലാകെ പൊതുമരാമത്ത് വകുപ്പിന് 3.6 കോടി രൂപയുടെ നാശനഷ്ടങ്ങളാണ് പ്രാഥമികമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു പുറമെ, പ്രളയ ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാമ്പുകള്‍ക്കായി താല്‍ക്കാലിക ശുചിമുറികളും വകുപ്പ് ഈ കാലയളവില്‍ നിര്‍മിച്ചുനല്‍കിയിരുന്നു. എട്ട് കേന്ദ്രങ്ങളില്‍ ഇന്‍സിനിനേറ്ററും സ്ഥാപിച്ചിട്ടുണ്ട്. ഓഫീസുകള്‍ക്ക് കേടുപാട് സംഭവിച്ചെങ്കിലും പുതിയ ആലപ്പുഴയ്ക്കായി പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയര്‍മാരുടെ സാങ്കേതിക സംഘം പ്രളയ ബാധിത പ്രദേശങ്ങളില്‍ ശുചീകരണപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.












Click it and Unblock the Notifications