ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജിവച്ചു; രാജി സിപിഐ-സിപിഎം സ്വര ചേര്‍ച്ചയ്ക്കിടെ

  • By Desk
Google Oneindia Malayalam News

അമ്പലപ്പുഴ: മുന്‍ ധാരണ പ്രകാരം കാലാവധി കഴിഞ്ഞിട്ടും സ്ഥാനമൊഴിയാതിരുന്ന വനിതാ പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഷീജയാണ് യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഇന്നലെ രാജിവെച്ചത്. സി.പി.ഐ ടിക്കറ്റില്‍ നിന്നാണ് ഒമ്പതാം വാര്‍ഡില്‍ നിന്നും രണ്ടാം തവണയും ഇവര്‍ മത്സരിച്ച് പഞ്ചായത്ത് വാര്‍ഡ് പ്രതിനിധിയായി എത്തിയത്.

സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷപരിപാടികള്‍ ഫെബ്രുവരി 20 മുതല്‍: ഉദ്ഘാടനം ചെയ്യാനിരിക്കുന്നത് നിരവധി പദ്ധതികള്‍

എന്നാല്‍ 2015ല്‍ നടന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ഭരണത്തില്‍ വന്നാല്‍ ആദ്യ രണ്ടര വര്‍ഷം പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും പിന്നീടുള്ള രണ്ടര വര്‍ഷക്കാലം സി.പി.ഐക്കുമാണ് എന്ന ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ സി.പി.എമ്മുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചു കൊണ്ട് ഷീജ എട്ട് മാസം കൂടി പ്രസിഡന്റ് സ്ഥാനം തുടരുകയായിരുന്നു.

Alappuzha Map

ഇതേതുടര്‍ന്ന് സി.പി.എം, സി.പി.ഐക്കിടയില്‍ സ്വരചേര്‍ച്ചയ്ക്ക് ഇടവരുത്തുകയും ഇരു പാര്‍ട്ടികള്‍ക്കിടയിലും ഭിന്നത രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിലാണ് താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു എന്ന് കാണിച്ച് സെക്രട്ടറി വിജിക്ക് കത്ത് നല്‍കിയത്. രാജികത്ത് സംസ്ഥാന ഇലക്ഷന്‍ കമ്മിണര്‍ക്ക് അയച്ചിട്ടുണ്ടെന്നും പ്രസിഡന്റിന്റെ തല്‍ക്കാലിക ചുമതല വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കൈമാറിയതായും സെക്രട്ടറി അറിയിച്ചു.
English summary
Punnapra Panchayath president resigned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X