Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭാരത് ജോഡോ യാത്ര കാറില്‍ നടത്താനായിരുന്നു തീരുമാനം, എന്നാല്‍...'വെളിപ്പെടുത്തി രാഹുല്‍

രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോ​ഗമിക്കുകയാണ്. ഇന്നാണ് ആലപ്പുഴയിലെ യാത്രയുടെ സമാപനം. സമാപന പ്രസം​ഗത്തിൽ ഇപ്പോൾ ഭാരത് ജോഡോ യാത്രയെക്കുറിച്ചുള്ള ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ ​ഗാന്ധി.

കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര കാറിലായിരുന്നു ആദ്യം നടത്താൻ തീരുമാനിച്ചത് എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ അങ്ങനെയെങ്കിൽ താൻ ഉണ്ടാവില്ല എന്ന് അറിയിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കാറിൽ സഞ്ചരിക്കാനാകാത്ത ആയിരങ്ങൾ രാജ്യത്തുണ്ട്. ജനങ്ങളെ ബഹുമാനിച്ച് വേണം യാത്ര നടത്താൻ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും രാഹുൽ ഗാന്ധി സമാന പ്രസം​ഗത്തിൽ പറഞ്ഞു.

bharat

ഇടതുപക്ഷ പ്രവർത്തകരിൽ ചിലർ ഭാരത് ജോഡോ യാത്രയെ പിന്തുണയ്ക്കുന്നു. ഇവർ പിന്തുണയ്ക്കുന്നത് വ്യക്തിയെ അല്ല, ആശയത്തെ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ദിവസം പര്യടനം നടത്തിയത് ആലപ്പുഴയിലാണ്.

മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ രാഹുൽ കേട്ടു. തങ്ങളുടെ നേരിടുന്ന പ്രശ്‌നങ്ങൾ എന്താണെന്ന് ഇവർ രാഹുലിനെ അറിയിച്ചു. പ്രധാനമായും മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങളാണ് ഇവർ രാഹുലിനോട് പറഞ്ഞു. മണ്ണെണ്ണ വില ഉയർന്നതും, പതിനഞ്ച് രൂപയിൽ നിന്ന് 140ന് മുകളിൽ എത്തിയതുമെല്ലാം ഇവർ ചൂണ്ടിക്കാണിച്ചു.

ഇത്രയും വലിയ ചെലവ് പലപ്പോഴും മത്സ്യത്തൊഴിലാളികൾക്ക് താങ്ങാവുന്നതല്ല. ജോലിക്ക് പോലും പലപ്പോഴും പോകാനാവാത്ത അവസ്ഥയിലാണ്.. ഈ വിലക്കയറ്റം അതിരൂക്ഷമാണെന്നും മത്സ്യത്തൊഴിലാളികൾ രാഹുലിനോട് പറഞ്ഞു. യുവാക്കളുടെ തൊഴിലില്ലായ്മയാണ് ഇവർ പ്രധാന പ്രശ്‌നങ്ങളിലൊനനായി അവതരിപ്പിച്ചത്. ചെറു വള്ളങ്ങൾക്ക് മത്സ്യം വേണ്ട കിട്ടുന്നില്ലെന്നായിരുന്നു മറ്റൊരു പരാതികളിൽ പറഞ്ഞിരുന്നത്. പ്രശ്നങ്ങൾ പരിഹാരം കാണാമെന്ന് രാഹുൽ ഉറപ്പ് നൽകി.

മൂന്നാം ദിവസ യാത്ര ദേശീയപാതയിലൂടെ ജനറൽ ആശുപത്രി ജംഗ്ഷൻ, കളക്ടറേറ്റ് ,കോൺവെന്റ് സ്‌ക്വയർ, ശവക്കോട്ടപ്പാലം വഴി ഭാരത് ജോഡോ യാത്ര 10 മണിയോടെ പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിൽ സമാപിച്ചു.

രണ്ടുമണിമുതൽ 3.30വരെ രാഹുൽഗാന്ധി മത്സ്യത്തൊഴിലാളികളുമായും കായൽ ടൂറിസം മേഖലയിലുള്ളവരുമായി ആശയവിനിമയം നടത്തി. തുടർന്ന് വൈകിട്ട് 4.30 ന് പദയാത്ര പുനരാരംഭിച്ചു. 7 മണിക്ക് കണിച്ചുകുളങ്ങരയിലാണ് ഇന്നത്തെ പര്യടനം സമാപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+