ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും? പ്രതിഭയെ പരിഹസിച്ച് രാഹുൽ മാക്കൂട്ടത്തിൽ
ആലപ്പുഴ: യു പ്രതിഭ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം തുടരുന്നതിനിടെ എംഎൽഎയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. 'ഹാപ്പി ഹസ്ബന്റ്‌സ്' എന്ന ചിത്രത്തിൽ സലീംകുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ രംഗത്തെത്തിയിരിക്കുന്നത്. കണ്‍ഫ്യൂഷന്‍ അടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം നാല് ചോദ്യവും രാഹുല്‍ പങ്കുവെച്ചിരിക്കുന്നു.
'നാല് ചോദ്യങ്ങള്‍,
1) സത്യത്തില്‍ ഇപ്പോള്‍ പോസ്റ്റിട്ടത് ഹാക്കറാണോ, പേജ് മുതലാളിയാണോ?
2) ഇപ്പോഴിട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുമോ?
3) ഇനിയുള്ള പോസ്റ്റുകള്‍ ഇടുന്നത് ഹാക്കറോ, മുതലാളിയോ?
4) ഇനിയുള്ള പോസ്റ്റുകള്‍ ആരാണ് ഇടുന്നതെന്ന് എങ്ങനെ വേര്‍തിരിച്ചറിയും?' എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് രാഹുൽ മാക്കൂട്ടത്തിൽ പങ്കുവെച്ചിട്ടുള്ളത്.

ലോക്ക്ഡൗണില്‍ രാജ്യതലസ്ഥാനം, ദില്ലിയിലെ ചിത്രങ്ങള്‍
"പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും'' എന്നായിരുന്നു പ്രതിഭയുടെ ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ്. പ്രതിഭയുടെ പോസ്റ്റ് മന്ത്രി ജി സുധാകരനെതിരെയുള്ള ഒളിയമ്പാണെന്ന തരത്തിലുള്ള പ്രതികരണങ്ങളും ഇതോടെ പുറത്തുവന്നിരുന്നു. ഇതോടെ എംഎല്‍എ ഫേസ്ബുക്കില്‍ നിന്നും നീക്കിയിരുന്നു. തൊട്ടു പിന്നാലെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്‌തെന്ന വിശദീകരണവുമായാണ് എംഎല്‍എ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്. തന്റെ പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു പ്രതിഭ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ പോസ്റ്റുകളും മിനുട്ടുകള്‍ക്കുള്ളില്‍ അപ്രത്യക്ഷമായിരുന്നു. ഇതിന് പിന്നാലെ അക്കൌണ്ട് ബ്ലോക്ക് ചെയ്തെന്ന് ആരോപിച്ച് പ്രതിഭ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
പച്ച ഫ്രോക്കില്‍ കിടിലം ലുക്കുമായി രമ്യ പാണ്ഡ്യന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications