ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴ ബൈപാസ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ 5 മാസം കൂടി ചോദിച്ച് റയില്‍വേ; തടസമാകുന്നത് റയില്‍വേ മേല്‍പാലം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നഗരത്തിലെ ഗതാഗതകരുക്ക് ഒഴിവാക്കാനും നാഷണല്‍ ഹൈവേ 47 ലെ യാത്ര സുഗമമാക്കാനും ആലപ്പുഴയില്‍ നിര്‍മിക്കുന്ന ബൈപാസിന് ഇനിയും 5 മാസം കാത്തുനില്‍ക്കണം. വെറും 5 ശതമാനം മാത്രമാണ് ഇനി നിര്‍മാണത്തില്‍ ബാക്കിയുള്ളതെന്നാണ് കരാറുകാരുടെ വാദം. റയില്‍വേമേല്‍പാല നിര്‍മാണത്തിനായി റയില്‍വേ സമയം ചോദിച്ചതാണ് ഇനിയും താമസിക്കാന്‍ കാരണമാകുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും 5 മാസം കൂടി വേണമെന്നാണ് റെയില്‍വേ അധികൃതര്‍ അറിയിക്കുന്നത്. ആലപ്പുഴ ബൈപാസ് പൂര്‍ത്തിയായി ഗതാഗതയോഗ്യമാകാന്‍ 2019 ഏപ്രില്‍ ആകുമെന്നാണ് റെയില്‍വേയുടെ റിപ്പോര്‍ട്ട്. ബൈപാസിന്റെ 2 റെയില്‍വേ മേല്‍പാലങ്ങള്‍ ഒഴികെയുള്ള ജോലികള്‍ ഏതാണ്ടു പൂര്‍ത്തിയായി. വൈദ്യുതി ലൈന്‍ താഴ്ത്തുന്നതിനുള്‍പ്പെടെ ചെലവുകള്‍ക്കായി ഏകദേശം 60 ലക്ഷം രൂപ റെയില്‍വേയില്‍ അടച്ചിട്ടുണ്ട്.

ഇനി ഈ ജോലികള്‍ നടക്കണമെങ്കില്‍ റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ (സിആര്‍എസ്) സന്ദര്‍ശിച്ച് അനുമതി നല്‍കണം. സിആര്‍എസിന്റെ അനുമതി ലഭിച്ചാല്‍ തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജരുടെ മേല്‍നോട്ടത്തില്‍ ലൈന്‍ താഴ്ത്തുന്ന ജോലികള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. വൈദ്യുതി ലൈന്‍ താഴ്ത്ത!ിയ ശേഷം സിആര്‍എസ് വീണ്ടും ഇവ പരിശോധിച്ച് മാനദണ്ഡപ്രകാരമാണ് ചെയ്തതെന്ന് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ മേല്‍പാലത്തിന്റെ നിര്‍മാണം തുടങ്ങാന്‍ കഴിയൂ.

alappuzhabypass-1

വിവിധ ട്രെയിനുകളുടെ സര്‍വീസിനു തടസ്സമുണ്ടാകാതെ സമയം കണ്ടെത്തി ഓരോ ജോലിയും പൂര്‍ത്തിയാകാന്‍ സമയമെടുക്കും. റെയില്‍വേ നിര്‍ദേശിച്ച മാതൃകയിലുള്ള ഗര്‍ഡറുകളാണു മേല്‍പാലത്തിനായി ഹൈദരാബാദിലും നോയിഡയിലും നിര്‍മിച്ച് എത്തിച്ചത്. മാളികമുക്ക് റെയില്‍വേ മേല്‍പ്പാലത്തിനുള്ള ഗര്‍ഡറുകള്‍ എല്ലാം എത്തി. കുതിരപ്പന്തി മേല്‍പ്പാലത്തിനുള്ള ഗര്‍ഡറിന്റെ ചില ഭാഗങ്ങള്‍ കൂടി എത്താനുണ്ട്.
English summary
Railway over bridge make disturbance to alappuzha bypass construction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X