അപ്പര്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം; വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിച്ചു
കുട്ടനാട്: അപ്പര്‍കുട്ടനാട്ടിലെ രണ്ടാം കൃഷിക്ക് വന്‍ഭീഷണിയായി വെള്ളപ്പൊക്കം. വിത കഴിഞ്ഞ് രണ്ടുമാസമായ പാടശേഖരങ്ങളില്‍ ബണ്ട് കവിഞ്ഞ് വെള്ളംകയറി. പാടങ്ങളില്‍ വെള്ളംകെട്ടി നില്‍ക്കുകയാണ്. രണ്ടുദിവസം കൂടി തുടര്‍ന്നാല്‍ കൃഷി പൂര്‍ണമായും ഉപേക്ഷിക്കുകയേ നിവൃത്തിയുള്ളെന്ന് കര്‍ഷകര്‍ പറയുന്നു.ആറുകളിലും ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പാടത്തുനിന്ന് വെള്ളം പമ്പ് ചെയ്തുകളയാനും കഴിയുന്നില്ല.

വെള്ളം കയറുന്നത് തടയാന്‍ പുറംബണ്ടുകളില്‍ രാപകല്‍ വ്യത്യാസമില്ലാതെ മണല്‍ ചാക്കുകള്‍ അടുക്കുന്ന കര്‍ഷകരെയാണ് കാണാന്‍ കഴിയുന്നത്. പാടത്ത് വെള്ളം ശക്തിയായി കയറുന്നത് തടയുന്നതിനുള്ള രക്ഷാപ്രവര്‍ത്തനത്തിലാണ് കര്‍ഷകര്‍ എല്ലാവരും. കരുവാറ്റയിലെ ഈഴാങ്കേരി കിഴക്ക്, വാഴാങ്കേരി, ചെറുതനയിലെ പടിഞ്ഞാറെ പോച്ച, പാലേലില്‍ കിഴക്ക് എന്നിവിടങ്ങളില്‍ ആറ് കവിഞ്ഞ് പാടത്തേക്ക് വെള്ളം കയറിക്കഴിഞ്ഞു.

രണ്ടാം കൃഷിക്കായി സുരക്ഷിത പുറംബണ്ട് വേണമെന്ന് കര്‍ഷകര്‍ വര്‍ഷങ്ങളായി ആവശ്യമുന്നയിക്കുകയാണ്. കരിങ്കല്‍ ബണ്ടുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ പേടി കൂടാതെ രണ്ടുകൃഷികളും ചെയ്യാന്‍ കര്‍ഷകര്‍ക്ക് കഴിയുമായിരുന്നു. മണ്ണേഞ്ചേരി പഞ്ചായത്തിലെ തെക്കേക്കരി പാടശേഖരത്തിലെ കൃഷിയും പൂര്‍ണമായും നശിച്ചു. നിനച്ചിരിക്കാതെ മഴ ശക്തി പ്രാപിച്ചതു മൂലം കരകൃഷിയും നാശത്തിന്‌റെ വക്കിലാണ്. മഴ തുടര്‍ന്നാല്‍ കുട്ടനാട്ടില്‍ കൃഷിയ്ക്കുണ്ടാകുന്ന നഷ്ടവും കര്‍ഷകരുടെ അവസ്ഥയും പരിതാപകരമായിരിക്കും.












Click it and Unblock the Notifications