സതീശനേക്കാള്‍ മികച്ചവന്‍ ചെന്നിത്തല; കോണ്‍ഗ്രസിന്റെ സര്‍വനാശം അടുത്തുവെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസ് പടുകുഴിയിലാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിന്റെ സര്‍വനാശം അടുത്തിരിക്കുകയാണ്. പ്രതിപക്ഷം എന്ന് പറയുന്നത് ഇല്ല. ഇപ്പോഴത്തെ പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം പ്രതിപക്ഷ നേതാവെന്ന നിലയിലും വിഡി സതീശന്‍ പരാജയമാണ്. വിഡി സതീശനേക്കാള്‍ നല്ല പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് വെറും ആരോപണങ്ങള്‍ മാത്രമാണ്. ഈ ആരോപണങ്ങളെല്ലാം ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി മാത്രമുള്ളതാണ്. പ്രതിപക്ഷ പ്രവര്‍ത്തനം വെറും പ്രസംഗമല്ലെന്ന് ഓര്‍ക്കണമെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരെയെല്ലാം വെള്ളാപ്പള്ളി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ഇതുവരെ രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ക്കായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മന്ത്രിമാര്‍ക്കെല്ലാം പരിചയകുറവുണ്ട്. കഴിഞ്ഞ മന്ത്രിസഭയിലെ കൂടുതല്‍ പേരും പ്രഗത്ഭരായിരുന്നുവെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.












Click it and Unblock the Notifications