Get Updates
Get notified of breaking news, exclusive insights, and must-see stories!

'വല്യേട്ടനെ കണ്ടുപഠിച്ച് അനുകരിക്കാൻ ശ്രമിക്കുന്നു', നൂറനാട് സംഭവത്തിൽ സിപിഐക്കെതിരെ ചെന്നിത്തല

ആലപ്പുഴ: ചാരുംമൂടിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ സിപിഐക്കെതിരെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എതിർ ചേരിയിലുള്ളവരെ കായികമായി ആക്രമിക്കുന്ന സി.പി.എം ശൈലിയാണ് സി.പി.ഐയിലൂടെ നൂറനാട്ട് കണ്ടത് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി ഓഫീസ് സന്ദർശിച്ച ശേഷമാണ് ചെന്നിത്തലയുടെ പ്രതികരണം.

' ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ, അൽപ്പമെങ്കിലും ജനാധിപത്യബോധം അവശേഷിക്കുന്നത് സി.പി.ഐയിൽ ആണെന്ന് കരുതിയിരുന്നു. എന്നാൽ വല്യേട്ടനെ കണ്ടുപഠിച്ച് അതേപടി ജനാധിപത്യവിരുദ്ധമായ പ്രവർത്തനശൈലി അനുകരിക്കാൻ ശ്രമിക്കുന്ന സി.പി.ഐയെയാണ് ഈ ദിവസങ്ങളിൽ കാണാൻ സാധിക്കുന്നത്. ജനാധിപത്യപരമായ രീതിയിൽ രാഷ്ട്രീയ പ്രവർത്തനം നടത്തേണ്ടതിന് പകരം എതിർചേരിയിലുള്ളവരെ കായികമായി ആക്രമിക്കുന്ന സി.പി.എം ശൈലിയാണ് സി.പി.ഐയിലൂടെ നൂറനാട്ട് കണ്ടത്.

776

കൊടിമരവുമായി ബന്ധപ്പെട്ട ഒരു തർക്കത്തെയാണ് ഈ നിലയിൽ നേരിടാൻ സി.പി.ഐ തയ്യാറായത്. ചേട്ടൻ ബാവയും അനിയൻ ബാവയും ഒരേ നിലവാരത്തിൽ പ്രവർത്തിക്കാൻ തയ്യാറാകുന്നത് കേരളത്തിന്റെ ജനാധിപത്യ പൊതുസമൂഹത്തിന് ഒട്ടും ഭൂഷണമല്ല. മറ്റൊന്ന്, നിരന്തരം തകർന്നുകൊണ്ടിരിക്കുന്ന ഈ നാട്ടിലെ ക്രമസമാധാന നിലയാണ്. പോലീസിന്റെ മൗനാനുവാദത്തോടെ കോൺഗ്രസ് ഓഫീസ് നശിപ്പിച്ചത് കൂടാതെ നിരവധി കോൺഗ്രസ്‌ പ്രവർത്തകരെ ശാരീരികമായി ആക്രമിക്കുക കൂടിയുണ്ടായി.

ശേഷം തൊട്ടടുത്ത ദിവസം അതേ ഓഫീസിന് മുന്നിലെത്തി സി.പി.ഐ പ്രവർത്തകർ വെല്ലുവിളി നടത്തുമ്പോൾ പോലീസുകാർ അത് നോക്കിനിന്നത് അതിന് തെളിവാണ്. പോലീസിന്റെ മൗനാനുവാദത്തോടെ സംസ്ഥാനത്തുടനീളം സി.പി.എം നടത്തുന്ന അക്രമസംഭവങ്ങളുടെ തുടർച്ചയാണ് സി.പി.ഐ ഏറ്റെടുത്തിരിക്കുന്നത്. അവർക്ക് മുന്നിൽ കൈകെട്ടി റാൻമൂളി നിന്ന പോലീസുകാർ കാര്യക്ഷമതയോടെ പ്രവർത്തിച്ചത് കോൺഗ്രസ് പ്രവർത്തകർ ജനാധിപത്യപരമായി പ്രതിഷേധിച്ചപ്പോഴാണ്.

കോൺഗ്രസിന്റെ പ്രതിഷേധത്തെ വഴിക്ക് കുറുകെ പോലീസ് വാഹനം നിർത്തിയിട്ട് തടഞ്ഞശേഷം ലാത്തിച്ചാർജ് നടത്തി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് ശിരസ്സാ വഹിക്കുകയാണ് പോലീസ് ചെയ്തത്. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെ ശ്രമത്തെ ജനാധിപത്യപരമായിത്തന്നെ ചെറുത്‌ത് തോൽപ്പിപിക്കും. സംസ്ഥാനത്തെ കലാപഭൂമിയാക്കാൻ അവർക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന പോലീസിനെതിരെ കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്കൊപ്പം നിന്നുകൊണ്ട് ശക്തമായിത്തന്നെ പ്രതികരിക്കും, നേരിടും'.

സുന്ദരിമണി... പച്ച സാരിയും ചുവന്ന പൊട്ടും, അഴക് നിറച്ച് രമ്യ നമ്പീശന്റെ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+