ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റേഷന്‍ കാര്‍ഡില്‍ മുന്‍ഗണന പട്ടികയില്‍ വരാന്‍ അര്‍ഹതയുള്ളവര്‍ക്ക് അത് ലഭ്യമാക്കും: മന്ത്രി പി തിലോത്തമന്‍

Google Oneindia Malayalam News

ആലപ്പുഴ: റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന പട്ടികയില്‍ വരാനുള്ള ചില മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി ജീവിക്കാന്‍ നിവര്‍ത്തിയില്ലാത്ത ക്യാന്‍സര്‍ രോഗികള്‍ പോലെയുള്ളവര്‍ക്ക് പട്ടികയില്‍ ഇടം നല്‍കാന്‍ ശ്രമിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍. ഹരിപ്പാട് റവന്യൂ ടവറിലെ നവീകരിച്ച കാര്‍ത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

alappuzha

നിലവില്‍ പുസ്തകരൂപത്തിലുള്ള റേഷന്‍ കാര്‍ഡ് മാറ്റി പോക്കറ്റില്‍ സൂക്ഷിക്കാന്‍ സാധിക്കുന്ന രീതിയിലുള്ള ഇ-കാര്‍ഡിലേക്ക് മാറ്റാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് വളരെ വിപുലമായ മാറ്റമാണ് ഈ സര്‍ക്കാര്‍ കൊണ്ടുവന്നത്. കേന്ദ്ര വിഹിതമായ ധാന്യം എല്ലാമാസവും ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ശേഖരിച്ച് സംസ്ഥാന ഗോഡൗണുകളില്‍ സൂക്ഷിച്ച് റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് എഫ് സി ഐ യില്‍ നിന്ന് അധിക വില നല്‍കി അന്‍പതിനായിരത്തോളം ടണ്‍ ധാന്യം എല്ലാ മാസവും സ്വീകരിച്ച് അത് സബ്‌സിഡിനിരക്കിലും വിതരണം ചെയ്യുന്നുണ്ട്.

കോവിഡിനു മുന്‍പ് ഉണ്ടായിരുന്നതിന്റെ ഇരട്ടി ധാന്യ ശേഖരണവും വിതരണവും കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒന്‍പത് മാസമായി കൃത്യമായി ഈ സര്‍ക്കാര്‍ നടത്തിവരുന്നു. ഇത്തരത്തിലുള്ള അധിക വിഹിത വിതരണത്തിലും 100% കൃത്യത പാലിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് എഫ് സി ഐ ജനറല്‍ മാനേജര്‍ അഭിപ്രായപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിതരണ വകുപ്പിന്റെ എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമര്‍പ്പിതമായ പ്രയത്‌നത്തിന് ഫലമായിട്ടാണ് ഇത് സാധ്യമായത്. ഇതുമൂലം അരിവില കൂടാതെ പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്നും സംസ്ഥാനം പട്ടിണിയിലേക്ക് പോകാതെ ആവശ്യത്തിലധികം ധാന്യം എല്ലാ വീടുകളിലും എത്തിക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി കുമാര്‍, ഹരിപ്പാട് നഗരസഭ ചെയര്‍മാന്‍ കെ എം രാജു, ജില്ലാ സപ്ലൈ ഓഫീസര്‍ എം എസ് ബീന, സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ അംഗം അഡ്വക്കേറ്റ് ബി രാജേന്ദ്രന്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു എന്നിവര്‍ പങ്കെടുത്തു.

English summary
ration card will be made available to those who are eligible to be on the priority list: Minister P Thilothaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X