രക്ഷാപ്രവർത്തനം തുടരുന്നു; കുട്ടനാട്ടിൽ കുടുങ്ങിക്കിടക്കുന്നവർ നിരവധി പേർ
ആലപ്പുഴ: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്കെത്തുമ്പോൾ ആളൊഴിഞ്ഞ നാടായി കുട്ടനാട് മാറുന്നു. ഒന്നര ലക്ഷത്തിലേറെപ്പേരാണു കുട്ടനാട്ടിൽനിന്നു പലായനം ചെയ്തത്. ഒരാൾ പൊക്കത്തിലേറെ വെള്ളമുള്ള ചെറിയ ഇടവഴികൾക്കുള്ളിലാണ് ഒറ്റപ്പെട്ടുപോയവരിൽ ഭൂരിഭാഗവും കഴിയുന്നത്. ആലപ്പുഴ, തകഴി, ചങ്ങനാശേരി എന്നീ മൂന്നു കരകളിലേക്കാണു കുട്ടനാട്ടുകാരെ എത്തിക്കുന്നത്.
പ്രളയം നാലാം ദിവസവും പിന്നീടുമ്പോഴും കുട്ടനാടിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഇനിയും പൂർത്തീയാട്ടില്ല. ആരും ചെല്ലാൻ കഴിയാത്ത ഉൾപ്രദേശങ്ങളിലാണ് ജനങ്ങൾ കൂടുതലായും കുടുങ്ങി കിടക്കുന്നത്. അതിനിടെ അപ്പർ കുട്ടനാട് തകഴി അടക്കമുള്ള നിരവധി പ്രദേശങ്ങളിൽ നിന്ന് സഹായങ്ങൾ ആവശ്യപ്പെട്ടു നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.

ഓഡീഷയിൽ നിന്നുള്ള തീരസുരക്ഷസംഘം അടക്കമുള്ള സംഘങ്ങൾ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെങ്കിലും ദുരിതമേഖലയിലേക്കെത്താൻ ബുദ്ധിമുട്ടുകയാണ്. അപ്പർ കുട്ടനാടിലും ചെങ്ങന്നൂരിൽ 5000 ഓളം പേർ ഇനിയും കുടുങ്ങികിടക്കുന്നുണ്ടെന്നാണ് രക്ഷിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ചെങ്ങന്നൂരിലെ പണ്ടനാട് ആണ് ഏറ്റവും ഭീകരമായ അവസ്ഥ. കിഴക്കന്‍ വെള്ളത്തിന്‍റെ അമിതമായ വരവോട് വേമ്പനാട് കായൽ കരകവിഞ്ഞു. ഇത് വൈക്കം, കുമരകം, തണ്ണീർമുക്കം, തവണക്കടവ്, മുഹമ്മ എന്നീ മേഖലകളെ ഒറ്റപ്പെട്ടു. ഇനിയും രക്ഷാപ്രവർത്തനത്തിനുപോകുന്നവർ ചെറുവള്ളങ്ങൾകൂടി കരുതണമെന്നു കുടുങ്ങിക്കിടക്കുന്നവർ പറയുന്നു.
ഇതിനിടെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. ഭക്ഷണ സാധനങ്ങള്‍ ഇങ്ങോട്ടേക്ക് എത്തിക്കാനും കഴിയുന്നില്ല. ഇതോടെ ക്യാംപുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അതേ സമയം ചിലർ ക്യാംപുകള്‍ വിട്ട് പോകാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് ജില്ലാ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ടോറസ് ലോറി മാത്രമാണ് ഇങ്ങോട്ടേക്കുള്ള ഏക യാത്രമാര്‍ഗം.
മലിനജലത്തില്‍ വെള്ളം പാകം ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ക്യാംപിലുള്ള ആര്‍ക്കെങ്കിലും അടിയന്തര ചികിത്സയോ മറ്റോ വേണ്ടി വന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക. ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റോക്ക് തീര്‍ന്നുവരികയാണ്. ഇക്കാര്യങ്ങളൊക്കെ കണക്കിലെടുത്താണ് ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപിലുള്ളവരെ ആലപ്പുഴ നഗരപ്രദേശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് നിര്‍ദേശം വില്ലെജ് ഓഫിസര്‍മാരും തഹസീല്‍ദാര്‍മാരും മുഖേന ക്യാംപിലുള്ളവരെ ബോധ്യപ്പെടുത്തി. എന്നാല്‍ ക്യാംപിലുള്ള വലിയൊരു ശതമാനം പേര്‍ക്കും തങ്ങളുടെ വീടിന് സമീപത്തുള്ള ക്യാംപുകള്‍ വിട്ടുപോകാന്‍ തയ്യാറാകാത്തത് അധികാരികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
തങ്ങളുടെ പ്രദേശം വിട്ട് പോകുന്നിതിലുള്ള മാനസിക വിഷമങ്ങളാണ് നിരവധി പേര്‍ പങ്ക് വയ്ക്കുന്നത്. എന്നാല്‍ കടുത്ത കുടിവെള്ള ക്ഷാമവും മറ്റും നേരിടുന്ന ഇവിടെ നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യവുമാണ് ഉള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08












Click it and Unblock the Notifications