സിപിഎം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ രാജി; വനിത അംഗം രാജിവച്ചു, പ്രതിഷേധമെന്ന് സൂചന
ആലപ്പുഴ: പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വിവാദത്തിലായ സി പി എം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് വനിത അംഗം രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ശ്രീകുമാരിയാണ് രാജിവച്ചത്. ലോക്കല്‍ കമ്മിറ്റിയില്‍ നിന്ന് അപമാനകരമായ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം. മൂന്നാഴ്ച മുമ്പാണ് ലോക്കല്‍ കമ്മിറ്റി അംഗമായ ബിനു ജി ധരനെതിരെ നഗ്ന വീഡിയോ ആരോപണം ഉയര്‍ന്നത്.

വീഡിയോ കോളിലൂടെ അശ്ലീല ദൃശ്യങ്ങള്‍ രാണുന്നതായി സി പി എം പ്രവര്‍കരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ബിനുവിനെയും പാര്‍ട്ടി പ്രവര്‍ത്തകയെയും ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഇത്തരം സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് ഇപ്പോള്‍ ശ്രികുമാരിയും രാജിക്കത്ത് നല്‍കിയതെന്നാണ് സൂചന. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് രാജിയെന്ന് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വിശദീകരണം.
അതേസമയം, പ്രസിഡന്റിനെപ്പറ്റി മോശമായ സംഭാഷണം നടത്തിയ രണ്ടു ബ്രാഞ്ച് സെക്രട്ടറിമാരോടു സിപിഎം വിശദീകരണം തേടി. ദേവികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിനെ പറ്റിയാണ് മോശമായി സംസാരിച്ചത്. മോശം സംഭാഷണം നടന്നതായി ലോക്കല്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതു വാസ്തവമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ ബോധ്യമായെങ്കിലും നേരിട്ടു വിശദീകരണം തേടിയ ശേഷം അടുത്ത നടപടിയെന്നു തീരുമാനിക്കുകയായിരുന്നു.












Click it and Unblock the Notifications