ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബൈക്കിലെത്തിയർ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു; സിസിടിവി ദ്യശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ കിട്ടാതെ പോലീസ് കുഴയുന്നു, പോലീസിന്റെ കണ്ണുവെട്ടിച്ച് കഴിയുന്നത് നിരവധി കേസുകളിലെ പ്രതികൾ, സംഭവം ആലപ്പുഴയിൽ!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് കുറ്റിപ്പുറത്ത് കോമളയുടെ സ്വർണ്ണമാലയാണ് കഴിഞ്ഞ ദിവസം പകൽ കോമളപുരം ബണ്ട് പാലത്തിന് സമീപം വെച്ച് ബൈക്കിൽ വന്ന രണ്ടു പേർ പൊട്ടിച്ച് കടന്നു കളഞ്ഞത്. നിരവധി മോഷണ കേസിൽ പ്രതികളായ ഇവരുടെ ദ്യശ്യങ്ങൾ ആര്യാട് പഞ്ചായത്ത് കോമളപുരം പാലത്തിന് സമീപം സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞെങ്കിലും പ്രതികളെ പിടികൂടാനാവാതെ കുഴയുകയാണ് പൊലീസ്.

<strong>പ്രവാസിയുടെ ആത്മഹത്യ വിഷയം കൈവിടാതെ കോൺഗ്രസ്; സാജന്റെ കുടുംബത്തിന് നീതിവേണം, കോൺഗ്രസ് സ്നേഹ സാന്ത്വന യാത്ര നടത്തും</strong>പ്രവാസിയുടെ ആത്മഹത്യ വിഷയം കൈവിടാതെ കോൺഗ്രസ്; സാജന്റെ കുടുംബത്തിന് നീതിവേണം, കോൺഗ്രസ് സ്നേഹ സാന്ത്വന യാത്ര നടത്തും

സംഭവം അന്വേഷിക്കവേയാണ് പുറത്തു നിന്ന് വന്ന കള്ളൻമാരെന്നെന്നും ഇവർ ഇതിനും മുമ്പും മോഷണം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയത്. ഇതിനെ തുടർന്ന് സമീപ ജില്ലകളിലേക്കുൾപ്പെടെ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആര്യാട് മൂന്നാം വാർഡ് കുറ്റിപ്പുറത്ത് കോമള (69)ത്തിന്റെ രണ്ട് പവന്റെ മാലയാണ് ബൈക്കിലെത്തിയവർ കവർന്നത്. തുടർന്ന് പഞ്ചായത്ത് സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പോലീസ് മാലപൊട്ടിച്ചവരുടെ ദൃശ്യങ്ങൾ കണ്ടു.

Robbery case

ഹെൽമെറ്റ് ഊരി ബൈക്കിൽ സഞ്ചരിക്കുന്ന രണ്ട് പേരുടെ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ബൈക്ക് ഓടിക്കുന്നയാൾ നീല ഓവർ കോട്ട് ധരിച്ചിട്ടുണ്ട്. പിന്നിലിരിക്കുന്നയാൾ മുണ്ടും ഷർട്ടുമാണ് വേഷം. പിന്നിലിരിക്കുന്ന ആളാണ് മാല പൊട്ടിച്ചത്. തുടർന്ന് വിട്ടുപോകാം എന്ന് പറയുന്നതും സി.സി.ടി.വി. ദൃശ്യത്തിലുണ്ട്.

തുടർന്നുള്ള അന്വേഷണത്തിലാണ് ജില്ലയിലുള്ള കള്ളൻമാരൊന്നുമല്ല സംഭവത്തിലുൾപ്പെട്ടതെന്ന് കണ്ടെത്തിയത്. മണ്ണഞ്ചേരി ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്നവരാണ് മോഷണത്തിന് പിന്നിലെന്നും ബോധ്യപ്പെട്ടു. ഇതിനെ തുടർന്ന് മണ്ണഞ്ചേരി ഭാഗത്തെയും നഗരത്തിന് സമീപത്തേക്കുള്ളതുമായ സി.സി.ടി.വി.ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്ന് നോർത്ത് പോലീസ് എസ്.ഐ. ജി.അജിത്ത് കുമാർ പറഞ്ഞു.

ജില്ലയിൽ സമീപകാലത്തായി അമ്പലപ്പുഴ, നൂറനാട് എന്നിവിടങ്ങളിലായി പിടിച്ചുപറി മോഷണത്തിലുൾപ്പെട്ടവരാണെന്നാണ് പോലീസ് സംശയം. ഇതിനെ തുടർന്ന് സമീപ ജില്ലകളിലേക്ക് സി.സി.ടി.വി. ദൃശ്യങ്ങൾ അയച്ചുകൊടുത്താണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

English summary
Robbery case in Appuzha; Police have not able to find any accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X