Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ്-ബിജെപി ഹര്‍ത്താല്‍; ആലപ്പുഴയില്‍ വ്യാപക അക്രമം, അഞ്ചോളം കടകള്‍ക്ക് തീവച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ ആര്‍എസ്എസ് ബിജെപി ഹര്‍ത്താലിനിടെ വ്യാപക അക്രമം. എസ്ഡിപിഐ നേതാക്കള്‍ ഉള്‍പ്പടെ അഞ്ചോളം കടകള്‍ തകര്‍ക്കുകയും മൂന്നെണ്ണത്തിന് തീവയ്ക്കുകയും ചെയ്തു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. എസ്ഡിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി സുനീറിന്റെ കടയും, പ്രാദേശിക നേതാവ് ഷിഹാബുദ്ദീന്റെ പച്ചക്കറിക്കടയുമാണ് തീവെച്ച് നശിപ്പിച്ചത്. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

alappuzha

കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഢ്ചായത്ത് നാലാം വാര്‍ഡ് തട്ടാപ്പറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ വയലാര്‍ നാഗകുളങ്ങര കവലയില്‍ ആണ് സംഭവം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

സംഭവത്തെ തുടര്‍ന്ന് ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പൊലീസ് സന്നാഹത്തെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ കൊല്ലപ്പെട്ട നന്ദുകകൃഷ്ണയുടെ വീട് സന്ദര്‍ശിച്ചിരുന്നു.

അമ്മയായ കരീന കപൂറിനെ കാണാനെത്തി താരങ്ങൾ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+