ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഷാന്‍ വധം; ആര്‍എസ്എസ് പ്രചാരകന്‍ അറസ്റ്റില്‍, ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 15

Google Oneindia Malayalam News

ആലപ്പുഴ: ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആര്‍എസ്എസ് ജില്ലാ പ്രചാരകനാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയാണ് അനീഷ് ആലുവ ജില്ലാ പ്രചാരകനാണ് ഇയാള്‍. എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ആര്‍എസ്എസ് നേതാക്കന്മാര്‍ക്ക് ആലുവ കാര്യാലയത്തില്‍ ഒളിത്താവളമൊരുക്കിയതിനാണ് ജില്ലാ പ്രചാരകനായ അനീഷിനെ അറസ്റ്റ് ചെയ്തത്. ഇതോടെ ഷാന്‍ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ സാധ്യതയില്ല; വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍

എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകം ആര്‍എസ്എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊല ആണെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.

ചേര്‍ത്തലയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദുവിന്റെ കൊലയ്ക്ക് പിന്നാലെയാണ് ആസൂത്രണം തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ആര്‍എസ്എസ് കാര്യാലയത്തില്‍ വെച്ച് രഹസ്യ യോഗങ്ങള്‍ ചേര്‍ന്നുവെന്നും പറയപ്പെടുന്നു. രണ്ട് സംഘമായി എത്തി ഷാനിനെ കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം കൊലയാളി സംഘത്തെ തൃശൂരിലേക്ക് രക്ഷപെടാന്‍ സഹായിച്ചത് ആര്‍എസ്എസ് നേതാക്കള്‍ ആണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നു.

വാളയാർ കേസ്; പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രംവാളയാർ കേസ്; പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം

കൊലയാളി സംഘത്തിന്, ഷാനെ കാട്ടിക്കൊടുത്ത മണ്ണഞ്ചേരി സ്വദേശികളായ പ്രണവ്, ശ്രീരാജ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇനി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടവര്‍ കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഷാന്‍ കേസില്‍ കാര്യമായ അന്വേഷണ പുരോഗതി ഉണ്ടായപ്പോള്‍ ബിജെപി നേതാവ് രണ്‍ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘം ഇരുട്ടില്‍ തപ്പുകയാണെന്ന ആശങ്കയും നിലനില്‍ക്കുന്നു.

sd

കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്ഡിപിഐ പ്രവര്‍ത്തകനെ ബെംഗളൂരുവില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഇയാളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ അന്വേഷണ സംഘം. ഇതര സംസ്ഥാനങ്ങളില്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം പുരോഗമിക്കുകയാണ്.

 ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം; മോദി ഇടപടണം, ജോസ് കെ മാണി കത്തയച്ചു ക്രിസ്ത്യാനികള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണം; മോദി ഇടപടണം, ജോസ് കെ മാണി കത്തയച്ചു

Recommended Video

cmsvideo
Alappuzha SDPI incident: K S Shan's family Response | Oneindia

English summary
rss leder arrested in alappuzha sdpi state secretery shan murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X