ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Google Oneindia Malayalam News

ആലപ്പുഴ: സംഘര്‍ഷത്തിനിടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. സംഭവത്തില്‍ പരിക്കേറ്റ ഒരാള്‍ ഗുരുതരമായി ചികിത്സയില്‍ കഴിയുകയാണ്. ആര്‍എസ്എസ് നാഗംകുളങ്ങര മുഖ്യശിക്ഷക് വയലാര്‍ ഗ്രാമപഢ്ചായത്ത് നാലാം വാര്‍ഡ് തട്ടാപ്പറമ്പ് രാധാകൃഷ്ണന്റെ മകന്‍ നന്ദുകൃഷ്ണ (22) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടരയോടെ വയലാര്‍ നാഗകുളങ്ങര കവലയില്‍ ആണ് സംഭവം.

സഞ്ചാരികളുടെ പറുദീസ, കാണാം സ്പിതി വാലിയിലെ ശൈത്യകാല ദൃശ്യങ്ങള്‍

kerala

ഇപ്പോള്‍ ആറ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍ ആയതാണ് വിവരം. നാല് പേര്‍ പരിക്കേറ്റ് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വയലാറിലും പരിസരത്തും വന്‍ പൊലീസ് സന്നാഹത്തെയാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിദേശകാര്യ സഹ മന്ത്രി വി മുരളീധരന്‍ കൊല്ലപ്പെട്ട നന്ദുകകൃഷ്ണയുടെ വീട് സന്ദര്‍ശിച്ചു.

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് എസ്ഡിപിഐയുടെ വാഹനപ്രചാരണ ജാഥ നടന്നിരുന്നു. അതില്‍ പ്രസംഗ പരാമര്‍ശം സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഈ പ്രസംഗത്തിന് പിന്നാലെ ഇരുകൂട്ടരും പ്രകടനം നടത്തിയിരുന്നു. തുടര്‍ന്നാണ് ഏറ്റമുട്ടലുണ്ടായതും നന്ദു വെട്ടേറ്റ് മരിക്കുന്നതും. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ് കടുത്ത ജാഗ്രതയിലാണ്. മരിച്ച നന്ദുകൃഷ്ണയുടെ തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്. പരിക്കേറ്റയാളുടെ വലതു കൈ അറ്റുപോയതാണ് വിവരം. ഇരുവരെയും ഉടന്‍ താലാൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദുകൃഷ്ണ രാത്രി എട്ടരയോടെ മരിക്കുകയായിരുന്നു.

വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍!!വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, ആലപ്പുഴയില്‍ നാളെ ഹര്‍ത്താല്‍!!

English summary
RSS worker Murder in Alappuzha; Six SDPI activists arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X