വീട്ടിലെ കുളത്തിൽ മുതല ഇറങ്ങിയെന്ന് അഭ്യൂഹം; കുളത്തിലിറങ്ങി പരിശോധിച്ചപ്പോൾ..! ആലപ്പുഴയിൽ സംഭവിച്ചത്
ആലപ്പുഴ: വീട്ടിലെ കുളത്തില്‍ മുതല ഇറങ്ങിയതെന്ന അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ആലപ്പുഴ ആറാട്ടുവഴിയിലാണ് സംഭവം. കാര്‍ളശേരി കെ എന്‍ സീമയുടെ വീട്ടിലെ കുളത്തില്‍ മുതലയിറങ്ങിയെന്നാണ് നാട്ടുകാരും വീട്ടുകാരും പറയുന്നത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം.

വീട്ടിലെ താറവുകൂട്ടങ്ങള്‍ ബഹളം വച്ചതോടെ ഓടിയെത്തിയ സിമിയുടെ സഹോദരന്‍ മാര്‍ട്ടിനാണ് ആദ്യം മുതലയെ പോലെ സാദൃശ്യമുള്ള ജീവിടെ കാണുന്നത്. കുടുംബാംഗങ്ങളും അയല്‍വാസികളും സ്ഥലത്തെത്തിയതോടെ ഇത് സമീപത്തെ കുളത്തില്‍ ചാടിയന്നെ് മാര്‍ട്ടിന്‍ പറഞ്ഞു. വീടിന് സമീപത്തെ വരെ നാട്ടുചാലുണ്ട്. ഇതുവഴി കയറിയതാകാമെന്ന് നാട്ടുകാരും പറയുന്നു.
അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ കൂട്ടമായി സ്ഥലത്തെത്തി, പിന്നീട് കുളക്കരയില്‍ ലൈറ്റ് സ്ഥാപിച്ച്് വലയും മറ്റി കെട്ടി സംരക്ഷിച്ചു. തുടര്‍ന്ന് രാത്രി എട്ടരയോടെ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഷൈന്‍ കെ ഉമ്മന്‍ സ്ഥലത്തെത്തി പരിശോധിച്ചു. കഴുത്തോളം താഴ്ചയുള്ള കുളത്തില്‍ മുഴുവന്‍ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, കുളത്തില്‍ കണ്ടത് മുതല ആയിരിക്കില്ലെന്നും ഉടുമ്പായിരിക്കുമെന്നും ഷൈന്‍ കെ ഉമ്മന്‍ പറഞ്ഞു.












Click it and Unblock the Notifications