ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ മതിലില്‍ പങ്കെടുത്തില്ല; തൊഴിലുറപ്പ് സ്ത്രീകള്‍ക്ക് ജോലി നിഷേധിച്ചു, പരാതിയുമായി യുവതികൾ രംഗത്ത്!!

  • By Desk
Google Oneindia Malayalam News

മുതുകുളം: വനിതാ മതിലില്‍ പങ്കെടുക്കാതിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു സിപിഎം പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ജോലി നിഷേധിച്ചുതായി പരാതി. തൃക്കുന്നപ്പുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ അമ്പലാശേരിക്കടവ്, തൈപ്പറമ്പ് എന്നിവിടങ്ങളിലാണ് സംഭവം.

<strong>ഹര്‍ത്താല്‍ അക്രമം; ജില്ലയില്‍ ഇതുവരെ അറസ്റ്റിലായത് 456 പേര്‍, 403 പേരെ ജാമ്യത്തില്‍ വിട്ടയച്ചു!!</strong>ഹര്‍ത്താല്‍ അക്രമം; ജില്ലയില്‍ ഇതുവരെ അറസ്റ്റിലായത് 456 പേര്‍, 403 പേരെ ജാമ്യത്തില്‍ വിട്ടയച്ചു!!

രണ്ടിടത്തുമായി ആകെ 116 തൊഴിലാളികളാണ് ജോലിക്കെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയ സിപിഎം നേതാക്കള്‍ വനിതാമതിലില്‍ പങ്കെടുത്ത 18 പേരൊഴികെ മറ്റെല്ലാവരെയും തിരിച്ചയച്ചു. വനിതാ മതില്‍ ദിവസം ശിവഗിരി തീര്‍ഥാടനത്തിനു പോയിരുന്നതാണെന്നു പല തൊഴിലാളികളും പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ല. തര്‍ക്കത്തെ തുടര്‍ന്ന് ജോലിക്കു മേല്‍നോട്ടം വഹിക്കുന്ന 2 സ്ത്രീകള്‍ മസ്റ്റ് റോള്‍ കൈമാറി തിരിച്ചു പോയി.

Alappuzha map

തുടര്‍ന്ന് സിപിഎം അനുഭാവികളായ സ്ത്രീത്തൊഴിലാളികള്‍, മറ്റുള്ളവര്‍ ജോലിക്കു ഹാജരായില്ലെന്ന് മസ്റ്റ് റോളില്‍ രേഖപ്പെടുത്തി എന്നാണ് പരാതി. വനിതാ മതിലില്‍ പങ്കെടുക്കാത്തവര്‍ ജോലി ചെയ്താല്‍ വേതനം ലഭിക്കില്ലെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്നും വാര്‍ഡ് അഗം ആര്‍.ഗീത ആരോപിച്ചു. സാധാരണ ഞായറാഴ്ചകളില്‍ തൊഴിലുറപ്പ് ജോലി ഉണ്ടാകാറില്ല. വനിതാമതിലില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് തൊഴില്‍ദിനം ലഭ്യമാക്കാനാണ് ഇന്നലെ ജോലി ഏര്‍പ്പെടുത്തിയതെന്നും ആരോപണമുണ്ട്. തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തിയിരുന്നു

English summary
Rural Employment workers against CPM in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X