ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ സംഘര്‍ഷാവസ്ഥ; മാവേലിക്കരയില്‍ താലൂക്ക് ഓഫീസ് അടിച്ചു തകര്‍ത്തു, നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെ അതിക്രമം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: സന്നിധാനത്ത് യുവതികള്‍ കയറിയതില്‍ ശബരിമല കര്‍മ്മ സമിതിയുടെ പേരില്‍ സംഘപരിവാറിന്റെ വ്യാപക പ്രതിഷേധം . മാവേലിക്കരയില്‍ ബുദ്ധ ജങ്ഷനിലെ പളനിയുടെ കട കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു .

<strong>'ഞാൻ ബിഡിജെഎസ്... പിണറായി ഞങ്ങളുടെ മുഖ്യമന്ത്രി', പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ ഞങ്ങളുടെ രക്തവും തിളക്കുമെന്ന് പ്രീതി നടേശൻ!!</strong>'ഞാൻ ബിഡിജെഎസ്... പിണറായി ഞങ്ങളുടെ മുഖ്യമന്ത്രി', പിണറായി വിജയനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചാല്‍ ഞങ്ങളുടെ രക്തവും തിളക്കുമെന്ന് പ്രീതി നടേശൻ!!

പളനിയുടെ ഭാര്യ സുശീല മകന്‍ വികലാംഗനായ ജയപ്രകാശ് എന്നിവര്‍ക്ക് പരിക്കേറ്റു കൂടാതെ മാവേലിക്കരയില്‍ താലൂക്ക് ഓഫീസ് അടിച്ചു തകര്‍ത്തു ഉച്ചയോടെ എത്തിയ ആർഎസ്എസ് സംഘം ഓഫീസിനുള്ളിലെ ഉപകരണങ്ങള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഈ സമയം ഓഫീസിലുണ്ടായിരുന്ന സ്ത്രീകള്‍ അടക്കമുള്ള ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.

Alappuzha

ഹരിപ്പാടും കടകള്‍ നിര്‍ബന്ധമായി അടപ്പിച്ചു . പത്തനംതിട്ട തിരുവല്ലയില്‍ എംസി റോഡ് ഉപരോധിച്ച കര്‍മ്മസമിതി കടകള്‍ ബലം പ്രയോഗിച്ച് അടപ്പിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേ നാളത്തെ ഹര്‍ത്താലിന്റെ ഭാഗമായി വൈകുന്നേരം തന്നെ പലയിടങ്ങളിലും കടകള്‍ ബലമായി അടപ്പിക്കുകയായിരുന്നു. ഇതിനു വഴങ്ങാത്ത സ്ഥാപനങ്ങല്‍ക്ക് നേരേയാണ് അക്രമം അഴിച്ചു വിട്ടത്‌

English summary
Sabarimala woman entry; Conflict in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X