ആലപ്പുഴയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
ആലപ്പുഴ: ആലപ്പുഴയില്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി. രാമങ്കരി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങിയ 17കാരിയെ അതിക്രമിക്കുകയായിരുന്നു. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചിലര്‍ വഴിയില്‍വച്ച് പിടിച്ചുകൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ പശ്ചാത്തലത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്ന് രാമങ്കരി പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. പെണ്‍കുട്ടി ഇപ്പോള്‍ കോട്ടയത്തെ ബന്ധുവീട്ടിലാണ്. ഇവരുടെ മൊഴി രേഖപ്പെടുത്തനായി പൊലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്.

പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. പൊലീസിന് ഇപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാമങ്കരി പൊലീസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി ജി ജയ്‌ദേവ് ഉള്‍പ്പടെയുള്ളവര്‍ രാമങ്കരി പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ട്.
രണ്ട് വയസുകാരിക്ക് ക്രൂര പീഡനം
മംഗളൂരു: രണ്ട് വയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം ടാങ്കില്‍ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മംഗളൂരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മംഗളൂരു ഹൊയ്ഗെ ബസാറിലെ മത്സ്യ സംസ്‌കരണ ശാലയില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശികളുടെ മകളെയാണ് ഇയാള്‍ പീഡിപ്പിച്ചത് .
കുട്ടിയുടെ രക്ഷിതാക്കള്‍ ഫാന്‍ വാങ്ങാനായി കടയില്‍ പോയ സമയത്തായിരുന്നു യുവാവിന്റെ ക്രൂരത. രക്ഷിതാക്കള്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ കുട്ടി വീട്ടില്‍ ഇല്ലാതിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. -
Recommended Video
രണ്ട് മണിക്കൂര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിക്കു ബോധം തിരിച്ചു കിട്ടിയതോടെയാണ് പീഡനം പുറത്തറിഞ്ഞത്. ജോലിക്കാരുടെ ആറ് മാസം മുതല്‍ ഏഴ് വയസുവരെയുള്ള കുട്ടികളെ പരിചരിക്കുന്നയിടത്ത് നിന്നാണ് ഇയാള്‍ കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത്.












Click it and Unblock the Notifications