ഡിഗ്രിയില്ലാതെ എംകോം പ്രവേശനം; എസ്എഫ്ഐ നേതാവിന്റെ അഡ്മിഷന് രാഷ്ട്രീയ ശുപാര്‍ശയില്‍
ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസ് വ്യാജ ബികോം സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് പിജി കോഴ്സിന് പ്രവേശനം നേടിയ സംഭവത്തില്‍ വെളിപ്പെടുത്തല്‍. നിഖിലിന്റെ അഡ്മിഷന് രാഷ്ട്രീയ ശുപാര്ശയിലെന്നാണ് വെളിപ്പെടുത്തല്‍. കായംകുളം എംഎസ്എം കോളേജിലാണ് നിഖില്‍ ബികോം പാസാകാതെ, പിജിക്ക് ചേര്‍ന്നത്.
കോളേജ് മാനേജര്‍ ഹിലാല്‍ ബാബു ഇതൊരു രാഷ്ട്രീയ ശുപാര്‍ശ അഡ്മിഷനാണെന്ന് വെളിപ്പെടുത്തിയത്. സര്‍വകലാശാല യോഗ്യതയുണ്ടോയെന്ന് മാത്രമാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ശുപാര്‍ശ ചെയ്തത് ആരാണെന്ന് മാത്രം മാനേജര്‍ വെളിപ്പെടുത്തിയില്ല.

നേരത്തെ നിഖിലിന്റെ ബികോം സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാര്‍ത്ഥിനിയായിരുന്നു രംഗത്തെത്തിയത്. പാര്‍ട്ടിക്ക് ഇതുസംബന്ധിച്ച് മൂന്ന് മാസം മുമ്പ് തന്നെ പരാതി നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച്ച നടന്ന ഏരിയാ സമ്മേളനത്തില്‍ സിപിഎം നേതൃത്വം ഇടപെട്ടാണ് നിഖിലിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്.
ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ നിഖിലിന്റെ വിഷയം ചര്‍ച്ചയ്ക്ക് വന്നിരുന്നുവെന്നാണ് സൂചന. എംഎസ്എം കോളേജില്‍ ബികോമിന് നിഖില്‍ പഠിച്ചത് 2017-20 കാലയളവിലാണ്. 2019ല്‍ എസ്എഫ്ഐയുടെ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലറായും, 2020ല്‍ കേരള സര്‍വകലാശാലാ യൂണിയന് ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2021-23 ബാച്ചിലാണ് എംകോമിന് നിഖില്‍ ചേര്‍ന്നത്.
അതേസമയം നിഖിലിനെതിരായ ആരോപണത്തില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടരി പിഎം ആര്‍ഷോ പ്രതികരിച്ചു. നിഖിലിന്റെ സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത പരിശോധിക്കും. തെറ്റായ പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും ആര്‍ഷോ വ്യക്തമാക്കി.
സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട മുഴുവന്‍ വിശദാംശങ്ങളും നല്കാന് നിഖിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഘടാപരമായ പരിശോധന ഇക്കാര്യത്തില്‍ കൃത്യമായി നടത്തും. കായംകുളം കോളേജിലെ കോഴ്സ് റദ്ദാക്കിയതാണെന്നാണ് നിഖില്‍ നല്കുന്ന വിശദീകരണമെന്നും ആര്‍ഷോ വ്യക്തമാക്കി.
വിദ്യാര്‍ത്ഥി സംഘടനകളും ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. കോളേജ് അധികൃതര്‍ നിഖിലിനെ സംരക്ഷിക്കുന്നതായിട്ടാണ് കെഎസ്യുവും, എംഎസ്എഫും ആരോപിക്കുന്നത്.
നിഖിലിന്റെ വിവരങ്ങള്‍ കോളേജ് മാനേജ്മെന്റ് മറച്ചുവെച്ചു. ആര്‍ടിഐ വഴി വിവരങ്ങള്‍ ആവശ്യപ്പെട്ടിടും നല്‍കിയില്ലെന്നാണ് വിദ്യാര്‍ത്ഥി സംഘടകള്‍ ആരോപിക്കുന്നത്. അതേസമയം നിഖില്‍ തോമസ് എംകോമിന് ചേര്‍ന്നത് മാനേജ്മെന്റ് സീറ്റിലാണെന്നും ഇവര്‍ പറയുന്നു.
ഈ വര്‍ഷം ജനുവരിയിലാണ് നിഖിലിന്റെ ബിരുദ വിവരങ്ങള്‍ തേടി എംഎസ്എഫും, കെഎസ്യുവും അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ ആദ്യം തള്ളിയത് മതിയായ സ്റ്റാമ്പില്ലെന്ന് പറഞ്ഞത്.
പിന്നീട് നിഖിലിന്റെ സ്വകാര്യതയെ ബാധിക്കുമെന്ന കാരണം പറഞ്ഞായിരുന്നു അപേക്ഷ വീണ്ടും തള്ളിയത്. ഒരേ കാലയളവില്‍ എങ്ങനെ രണ്ട് ഡിഗ്രി സാധ്യമായി എന്നാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ അടക്കം ചോദിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications