ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നമ്മുടെ സഹോദരനാണ് ';' ജീവൻ അപകടത്തിലായ കെഎസ് യു നേതാവിന് സഹായവുമായി എസ്എഫ്ഐ; വ്യക്ക നൽകാമെന്ന് എസ്എഫ്ഐ നേതാവ്

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: 'ചോര തരാം നീരു തരാം ജീവൻ വേണേൽ തന്നേക്കാം ' എന്ന മുദ്രാവാക്യം അന്വർഥമാക്കി ആലപ്പുഴയിലെ എസ്എഫ്ഐ സഖാക്കൾ. 'നമ്മുടെ സഹോദരനാണ്‌' എന്ന കാംപയിൻ ഉയർത്തിയാണ് സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ എസ്എഫ്ഐയും കെ എസ് യുവും കൈകോര്‍ക്കുന്നത്. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ എസ് യു പ്രവര്‍ത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വൃക്ക വാഗ്ദാനം ചെയ്ത് മുന്‍ എസ് എഫ് ഐ നേതാവും സന്നദ്ധത അറിയിച്ചിട്ടുണ്ട്.

കേരളത്തിലെ 'താമര വിപ്ലവ'ത്തിന് പിന്നിലെ 'അൺസങ് ഹീറോ'... ചരിത്രം കുറിച്ചാൽ വീര പുരുഷന്‍! ആരാണയാൾ?

ചികിത്സാ ചെലവിനായി കെ എസ് യുവിനോടൊപ്പം എസ് എഫ് ഐയും സജീവമായി രംഗത്തിറങ്ങി. ആലപ്പുഴ കായംകുളത്തെ യുവജന വിദ്യാർഥി പ്രസ്താനമാണ് നേരിട്ടും നവമാധ്യമങ്ങളിലൂടെയും കെഎസ് യു പ്രവർത്തകന്റെ ജീവൻ രക്ഷിക്കാൻ നെട്ടോട്ടമോടുന്നത്. ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെ എസ് യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്. വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്.

rafi-15585222

സംഭവം അറിഞ്ഞതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ നിൽക്കുന്ന ചിത്രമാണ് സ്എഫ്ഐ തങ്ങളുടെ ഫേസ് ബുക്ക് പേജിൽ പങ്കുവയ്ക്കുന്നത്.


കായംകുളം എംഎസ്എം കോളജിലെ മുന്‍ എസ്എഫ്ഐ ചെയര്‍മാന്‍ ഇ. ഷാനവാസാണ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും വൃക്ക ദാനത്തിന് സന്നദ്ധതയറിയിച്ചിട്ടുണ്ട്. ചികിത്സ സഹായത്തിന് പ്രവര്‍ത്തകരില്‍നിന്ന് പണം കണ്ടെത്തുമെന്ന് കരുനാഗപ്പള്ളി ഏരിയകമ്മിറ്റി അറിയിച്ചു.

English summary
SFI leader offers kidney for Kidney patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X