ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്കു മുന്നേറ്റം

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കേരള സര്‍വകലാശാലയ്ക്കു കീഴിലെ കോളേജ് യൂണിയനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും നേടി എസ്എഫ്‌ഐക്ക് വിജയം. ആലപ്പുഴ എസ്ഡി കോളേജില്‍ എഐഎസ്എഫുമായി സഖ്യ ചേരാതെ എസ്എഫ്‌ഐ തനിച്ചാണ് മത്സരിച്ചത്. രണ്ടാം വര്‍ഷ പ്രതിനിധി സീറ്റിലേക്ക് മാത്രമാണ് ഇവിടെ കെഎസയു മത്സരിച്ചത്. എസ്എഫ്‌ഐ കുത്തകയായ ഇവിടെ വര്‍ഷങ്ങള്‍ക്കു ജനറല്‍ സീറ്റിലടക്കം എബിവിപി മത്സരിച്ചു എന്ന പ്രത്യേകതയുമുണ്ട്.

വ്യാഴരാശി മാറ്റം നിങ്ങള്‍ക്ക് എങ്ങനെ?

ചേര്‍ത്തല എന്‍എസ്എസ് കോളേജ്, എസ്എന്‍ കോളേജ്, സെന്റ് മൈക്കിള്‍സ് കോളേജ്, ആലപ്പുഴ എസ്ഡി കോളേജ്, എസ്ഡിവി ആര്‍ട്‌സ് ആന്‍ഡ് അപ്ലൈഡ് സയന്‍സ് കോളേജ്, അമ്പലപ്പുഴ ഗവ. കോളേജ്, മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ്, മാര്‍ ഇവാനിയോസ് കോളേജ്, രാജാരവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, ചെറിയനാട് എസ്എന്‍ കോളേജ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്‌ഐ വിജയം സ്വന്തമാക്കിയത്. ഹരിപ്പാട് മണ്ഡലത്തില്‍ ചൊവ്വാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനംചെയ്തിരുന്നതിനാല്‍ നങ്ങ്യാര്‍കുളങ്ങര ടികെഎംഎം കോളേജ്, കാര്‍ത്തികപ്പള്ളി ഐഎച്ച്ആര്‍ടി കോളേജ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

SFI

ആലപ്പുഴ നഗരത്തില്‍ കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള ഏക സ്വാശ്രയ കോളേജായ എസ്ഡിവി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ആഹ്ലാദ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി.

ഭാരവാഹികള്‍: ഷബാസ് അഷ്‌റഫ് (ചെയര്‍മാന്‍), അറാഫത്ത് അഹമ്മദ് (ജനറല്‍ സെക്രട്ടറി), ടി അര്‍ച്ചന (വൈസ് ചെയര്‍പേഴ്‌സണ്‍), സവിന്‍ (യുയുസി), ഷിനു (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), അസീം ജാബിര്‍ (മാഗസിന്‍ എഡിറ്റര്‍), അനസ് (സ്‌പോര്‍ട്‌സ് സെക്രട്ടറി).ആലപ്പുഴ എസ്ഡി കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 25 സീറ്റിലും വിജയം നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എസ്എഫ്‌ഐ നഗരത്തില്‍ പ്രകടനം നടത്തി. മുന്‍കാലങ്ങളില്‍ എസ്എഫ്‌ഐ മുന്നണിയായി വിജയിച്ചിരുന്ന കോളേജില്‍ ഇക്കുറി ഒറ്റയ്ക്കാണ് മത്സരിച്ച് വിജയിച്ചത്.

English summary
SFI win in Alappuzha college union election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X