• search
 • Live TV
ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അദ്ധ്യക്ഷൻ കെ സുധാകരനെങ്കിൽ കോൺഗ്രസ് 16 കഷ്ണമാവും, ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു: വെള്ളാപ്പള്ളി

ആലപ്പുഴ: തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ പുതിയ കെപിസിസി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. കെ സുധാകരന്‍ അടക്കമുള്ള നേതാക്കളുടെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റേതായിരിക്കും.

എന്നാല്‍ ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കെ സുധാകരനെ അധ്യക്ഷനാക്കിയാല്‍ കോണ്‍ഗ്രസിന്‍ സംഭവിക്കുന്ന മാറ്റത്തെ കുറിച്ചും വെള്ളാപ്പള്ളി പറയുന്നുണ്ട്.

തന്നെ തട്ടിക്കൊണ്ടുപോയതെന്ന് സുന്ദര; അന്നത്തെ ബിഎസ്പി പരാതി സത്യം... സുരേന്ദ്രനും ബിജെപിയും പ്രതിസന്ധിയില്‍തന്നെ തട്ടിക്കൊണ്ടുപോയതെന്ന് സുന്ദര; അന്നത്തെ ബിഎസ്പി പരാതി സത്യം... സുരേന്ദ്രനും ബിജെപിയും പ്രതിസന്ധിയില്‍

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

1

സംസ്ഥാനത്ത് ഇപ്പോള്‍ പേരിന് പോലും പ്രതിപക്ഷമില്ലാത്ത അവസ്ഥയാണുള്ളതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ കാലം കഴിഞ്ഞു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരാശ ബോധത്തില്‍ ആത്മഹത്യ വരമ്പിലാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്‍ പ്രതിപക്ഷ നേതാവായതിനെ കുറിച്ചും വെള്ളാപ്പള്ളി അഭിപ്രായം പങ്കിട്ടു.

2

വിഡി സതീശന്‍ നിയമസഭ സംസാരത്തില്‍ കേമനാണെങ്കിലും പ്രവര്‍ത്തിയില്‍ വട്ടപ്പൂജ്യമാണ്. അദ്ദേഹം പ്രതിപക്ഷ നേതാവായത് കുറുക്കുവഴിയിലൂടെയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കെപിസിസി അധ്യക്ഷനായി കെ സുധാകരനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ കോണ്‍ഗ്രസ് പതിനാറ് കഷ്ണമാവുമെന്നും വെള്ളപ്പാള്ളി കൂട്ടിച്ചേര്‍ത്തു.

3

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപിയെ പരിഹസിച്ചും വെള്ളാപ്പള്ളി രംഗത്തെത്തി. തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴല്‍പണം കൊണ്ടുവരും. ബിജെപിക്കാര്‍ മണ്ടന്മാര്‍ അയതുകൊണ്ടാണ് പിടിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

4

ന്യൂനപക്ഷ സ്‌കോളര്‍ ഷിപ്പ് വിഷയത്തില്‍ ഐഎന്‍എല്‍ ലീഗിനൊപ്പം നിന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഐഎന്‍എല്‍ മുഖ്യമന്ത്രിയെ കടത്തിവെട്ടി അഭിപ്രായം പറഞ്ഞു. പിന്നാക്ക ക്ഷേമ വകുപ്പ് പേരിന് പോലും പ്രവര്‍ത്തിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാണിച്ചു.

5

മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം വരെ വിളിക്കേണ്ടി വന്നു. എന്തിനു വേണ്ടി, സമ്പത്തിന് വേണ്ടി, ക്രിസ്ത്യന്‍ സമുദായത്തിന് മുസ്ലീം സമുദാനയത്തിനും ഭാഗം വച്ച് കയ്യില്‍ കൊടുത്തപ്പോള്‍ അവരില്‍ ഒരു കൂട്ടര്‍ക്ക് 80 ശതമാനം ആയിപ്പോയി. ഒരാള്‍ 20 ശതമാനവും. അതില്‍ കോതിക്ക് നിഷേധാത്മകമായ ഒരു സമീപനം സ്വീകരിക്കേണ്ടി വന്നു. ഇവിടെ ഒന്നും കിട്ടാത്ത വിഭാഗമുണ്ടെന്നും അവരെ കുറിച്ച് ആരും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

'പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും'; കേസുകൾ സുരേന്ദ്രന് പുതുമയല്ല, പോരാളിയെന്ന് സംവിധായകൻ'പന്നികൾ കൂട്ടമായ് വരും സിങ്കം സിങ്കിളായും വരും'; കേസുകൾ സുരേന്ദ്രന് പുതുമയല്ല, പോരാളിയെന്ന് സംവിധായകൻ

കെ സുധാകരനെ തുണച്ച് മൂവര്‍ സംഘത്തിന്‍റെ മൗനവും; കൊടുക്കുന്നിലിന്‍റെ പ്രതീക്ഷ മങ്ങികെ സുധാകരനെ തുണച്ച് മൂവര്‍ സംഘത്തിന്‍റെ മൗനവും; കൊടുക്കുന്നിലിന്‍റെ പ്രതീക്ഷ മങ്ങി

പുതിയ ഹോട്ട് ലുക്കില്‍ ഭൂമി പദ്‌നേക്കര്‍, വൈറലായ ചിത്രങ്ങള്‍ കാണാം

cmsvideo
  Mullappally Ramachandran To quit as KPCC President | Oneindia Malayalam

  English summary
  SNDP General Secretary Vellapally Natesan has come out with a critique citing the crisis in Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X